ആല്‍മരം മുറിച്ചു മാറ്റുന്നു
ചാവക്കാട്: നൂറ്റി മുപ്പത് വര്‍ഷത്തിലേറെകാലം ജനങ്ങള്‍ക്ക് തണലേകിയ ആല് മുറിച്ചു മാറ്റുന്നു ഒരുമനയൂര്‍ മുത്തംമാവ് സെന്ററിലെ ആല്മരംമാണ് മുറിച്ചുമാറ്റി തുടങ്ങിയത് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും ഒരേപോലെ ഭീക്ഷണിയായതിനാലാണ് ഒരുമനയൂര്‍ പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയപാത അധിക്യതര്‍ മുറിക്കാന്‍ തയ്യാറായത് മുത്തം മാവ് സെന്ററിലായതിനാല്‍ സ്കൂള്‍കുട്ടികളും യാത്രക്കാരും ബസ്കാത്തു നില്ക്കുന്നതും ആല്‍മരത്തിനു സമീപവും ചുവട്ടിലുമാണ് ദേശീയ പാതയിലൂടെ ആയിരകണക്കിനു വാഹനങ്ങള്‍ ദിനം പ്രതി കടന്നു പോകുന്നതും ആല്മരചുവട്ടിലൂടെയായിരുന്നു. ഇതിനാലാണ് മുറിക്കാന്‍ പഞ്ചായത്ത് അധിക്യതരെ സമീപിച്ചത് നിരവധിതവണ പരാതികള്നല്കിയിട്ടുംദേശീയപാതഅധിക്യതര് ആല് മുറിക്കാന്‍ തയ്യാറായില്ലഅവസാനം പഞ്ചായത്ത് പ്രസിഡന്റ് ചാക്കോ കളക്ടറെ സമീപിച്ചു പരാതി നല്‍കിയത് കളക്ടര്‍ ദേശീയപാത അധിക്യതര്‍ക്ക് അപകടകാരമായ മരമാണങ്കില്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം കൊടുക്കുകയായിരുന്നു 40 000 രൂപ ചിലവ് ചെയ്താണ് മരം മുറിക്കുന്നത് മരം മുറി ഇന്നും തുടരും ഈറൂട്ടിലൂടെയുള്ള ഗതാഗതം മൂന്നാംകല്ല് കടപ്പുറം വഴി തിരിച്ചുവിട്ടു മുത്തംമാവ് സെന്ററില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു മാവുണ്ടായിരുന്നു. ഈ മാവാണ് മുത്തംമാവ് എന്നപേരില്‍ ഇവിടെ അറിയപ്പെടാന്കാരണം. പിന്നീട് മാവ് കടപുഴകിയപ്പോള്‍ അന്നത്തെ ഏതോ പ്രക്യതി സ്നേഹി വെച്ചതാണ് ഈ ആല്‍മരം മരം മുറി ഇന്നും തുടരും. വൈദ്യുതിയും ഗതാഗതവും ഇന്നും ഇവിടങ്ങില്‍ തടസപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: