നല്ലങ്കര പുത്തന്‍വെട്ടുവഴി കനാലില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയപ്പോള്‍
തൃശൂര്‍: നഗരത്തില്‍ വിവിധ ഭാഗങ്ങളിലെ മാലിന്യകൂമ്പാരം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. റോഡരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന നാല്ക്കാലികളും തെരുവ് നായ്ക്കളും കാക്കകളും ഇവ തള്ളി സമീപത്തെ കാനകളിലേക്ക് വീഴ്ത്തുന്നതുമൂലം വെള്ളമൊഴുകുന്നത് തടസ്സപ്പെടുകയാണ്. വെള്ളമൊഴുക്ക് നിലച്ചതാണ് പലപ്പോഴും പ്രതിസന്ധിക്കിടയാക്കുന്നത്.
ചെമ്പൂക്കാവ് നല്ലങ്കര റോഡിലെ പുത്തന്വെട്ടുവഴിയിലാണ് ഇത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത്. കുടിവെള്ളമെത്തിക്കുവാന്‍ പീച്ചിയില്‍ നിന്നും നഗരത്തിലേക്കുള്ള വലിയ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത് ഈ വഴിയിലാണ്. ഇതിനുവേണ്ടിയുണ്ടാക്കിയ കാനയിലൂടെയാണ് വിവിധ ഫഌറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഒഴുകുന്നത്. മാലിന്യം കാനയില്‍ കുന്നകൂടിയതോടെ മഴവെള്ളത്തിന്റെ ഒഴുക്കും നിലച്ചിരിക്കുകയാണ്. ഇതുമൂലം റോഡില്‍ വെള്ളം കെട്ടിനില്ക്കുകയും സമീപ വീടുകളിലെ പറമ്പുകളിലേക്കും ഒഴുകിയെത്തുകയാണ്. മാലിന്യത്തില്‍ ചവിട്ടി വീടുകളിലേക്ക് പോകേണ്ട അവസ്ഥയാണ്. ജനങ്ങള്‍ക്ക് മാലിന്യങ്ങള്‍ തള്ളുന്നത് സംബന്ധിച്ച് നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പുത്തന്‍വെട്ടുവഴി പ്രധാന റോഡല്ലെങ്കിലും ഇതുവഴി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. തൊട്ടടുത്താണ് പ്രധാന റോഡ്, ഇതിലൂടെയുള്ള വാഹനങ്ങള്‍ പലപ്പോഴും വെട്ടുവഴി റോഡിലേക്ക് തിരിച്ച് മാലിന്യങ്ങള്‍ കാനയിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇത് പതിവ് കാഴ്ചയാണ്. പ്രതിഷേധവുമായി നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മാലിന്യം നിക്ഷേപിച്ചവര്‍ മുങ്ങുകയാണ്. മാലിന്യക്കൂമ്പാരത്തില്‍ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വരെയുണ്ട്. കോര്പ്പറേഷന് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: