കല്‍പ്പറ്റ : ജില്ലാതല വായനാവാരാചരണം ജൂണ്‍ 21ന് രാവിലെ 10.30ന് മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രശസ്ത സാഹിത്യകാരി സി.എസ്.ചന്ദ്രിക ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന് അധ്യക്ഷത വഹിക്കും. സ്കൂള്‍ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റവും അദ്ദേഹം നിര്‍വഹിക്കും. കെ.റംലത്ത് പുസ്തകം ഏറ്റുവാങ്ങും. സ്കൂള്‍ വിദ്യാര്‍ഥിനി പി.എ.ഷഹ്ന വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കും. വായനാ ദിനത്തോടുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഡബ്ല്യു.എം.ഒ മുട്ടില്‍ പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി സമ്മാനം നല്‍കും. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് പി.വി.മൊയ്തു, വിജയന് വേടക്കണ്ടി (പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്), എ.കെ.അജേഷ്(ലെബ്രറികൗ ണ്‍സില്‍), കെ.കെ.സുരേഷ്( വിദ്യാരംഗം), സോയനാസര് (സാക്ഷരതാമിഷന്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ ന്ചാര്ജ് പി.റഷീദ്ബാബു, സ്റ്റാഫ് സെക്രട്ടറി എം.പി.മുസ്തഫ എന്നിവര്‍സംസാരിക്കും.
ജില്ലാഭരണകൂടം, വിവരപൊതുജനസമ്പര്ക്കവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലയില്‍ വിപുലമായ പരിപാടികളോടെ വായനാവാരാഘോഷം നടത്തുന്നത്. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി നടക്കുന്ന 21 ാമത് വായനവാരാചരണമാണിത്.
വായനാവാരചരണത്തോടനുബന്ധിച്ച് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെത്തുന്ന കലാജാഥ വിവിധ സ്കൂളുകളില്‍ പര്യടനം നടത്തും. സമാപനത്തോടനുബന്ധിച്ച് ജൂണ്‍ 25ന് രാവിലെ 10ന് കളകട്രേറ്റില്‍ ജില്ലയിലെ യു.പി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വായന വിഷയമാക്കി ചിത്രരചനാ മത്സരം നടക്കും. വിവിധ പ്രസാധകരുടെ പുസ്തകമേളയും സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2ന് കള്കട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാവ്യ സദസ്സ് നടക്കും. പൊതുജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും കവിതകള്‍ ആലപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: