ആനക്കര: കുമരനല്ലൂര്‍ എഞ്ചിനിയര്‍ റോഡില്‍ കെ.എസ്.ബി.ഓഫീസിന് സമീപം ബൈക്ക് അപകടത്തില്‍ മരിച്ച ലൈന്മാന്കുഴല്മന്ദം തേന്ങ്കുറിശ്ശി കുരുവായൂര്‍ വാസുവിന്റെ മകന് ഉണ്ണികൃഷ്ണന് (45) ന്റെ കണ്ണുകള്‍ ദാനം ചെയ്തു. മൃതശരീരവും മെഡിക്കല്‍ കോളേജിന് നല്കി.
മരണശേഷം ശരീരം മെഡിക്കല്‍ കോളേജിന് നല്‍കണമെന്ന് സമ്മതപത്രം എഴുതി വെച്ചിരുന്നു. ഇത് ഭാര്യയ്ക്കും മക്കള്‍ക്കും സമ്മതമാകുന്ന തരത്തിലാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് കൊടുക്കുന്നതില്‍ താല്പര്യ കുറവ് ഉണ്ടായിരുന്നെങ്കിലും ഭര്‍ത്താവിന്റെ ആഗ്രഹം സഫലമാക്കണമെന്നാവശ്യപ്പെട്ടപ്പോള് ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു. ഒരു വര്‍ഷമായി പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലെ ലൈന്മാനായിരുന്നു.ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രേമലത തൊഴിലുറപ്പ് തൊഴിലാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: