പാലക്കാട്: മംഗലംഡാം ടൗണിലെ ഹോട്ടലില്‍ നിന്ന് അനധികൃത വിദേശമദ്യം പിടിച്ചു. 375 മി.ലി വീതമുള്ള പത്ത് കുപ്പി വിദേശമദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജോണി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന സജീവമാണെന്ന പരാതിയെ തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്. ആലത്തൂര്‍ സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപാലകൃഷ്ണന്, സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്ദീപ്, ബാബു, രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മംഗലം ഡാം കേന്ദ്രീകരിച്ച് കടകളിലും മലയോര മേഖലകളിലും അനധികൃത മദ്യവില്പന സജീവമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. തുടര്‍ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: