പട്ടാമ്പി: വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികളെ കുരുക്കിലാക്കാന്‍ ഒരിടവേളയ്ക്ക് ശേഷം മയക്കുമരുന്ന് മാഫിയ സജീവമായി.
പട്ടാമ്പി ഹൈസ്കൂള്‍ പരിസരം,മേലേപട്ടാമ്പി ബസ് സ്റ്റോപ്പ്,റെയില്‍വേ സ്റ്റേഷന്, താലൂക്ക് ആശുപത്രി പരിസരം,പഴയ ബസ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രധാനമായും നഗരത്തില്‍ പിടിമുറുക്കുന്നത്. എക്സൈസ് അധികൃതര്‍ ഈ വിഷയത്തില്‍ ശ്രദ്ധപതിപ്പിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. മേലേ പട്ടാമ്പിയില്‍ അനധികൃത മദ്യവില്പനയും സജീവമാണ്.
പാലക്കാട് റോഡില്‍ വൈകിട്ട് മദ്യപാനികളും മയക്കുമരുന്ന് കച്ചവടക്കാരും പരസ്യമായി അഴിഞ്ഞാടുകയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് വിദഗ്ദ്ധരെ തന്നെ സംഘം രംഗത്തിറക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡില്‍ അശ്ലീല ചത്രങ്ങള്‍ കൈമാറുന്ന വിപണിയും സ്കൂള്‍ പരിസരങ്ങളില്‍ സജീവമാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നീരീക്ഷണത്തിന് പുറമേ പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സജീവ പ്രവര്‍ത്തനം കൊണ്ട് മാത്രമേ ഇതിന് തടയിടാന്പറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: