കൊല്ലങ്കോട്: ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പലകപ്പാണ്ടി പദ്ധതി കമ്മീഷന് ചെയ്തു കഴിഞ്ഞെങ്കിലും പദ്ധതിയിലൂടെയുള്ള വെള്ളം ചുള്ളിയാര്‍ ഡാമിലെത്താന്‍ മഴ കനക്കേണ്ടി വരും. വെള്ളമെത്താത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആശങ്കയിലാണ്.
മാസങ്ങള്‍ക്ക്മുമ്പാണ് സര്‍ക്കാര്‍ പദ്ധതി കമ്മീഷന് ചെയ്തത്. നാലു റീച്ചുകളിലായുള്ള പദ്ധതി മല തുരന്നാണ് നടപ്പിലാക്കിയത്.പലകപ്പാണ്ടി വെള്ളച്ചാട്ടത്തില്‍ നിന്നും പാഴായിപുഴയിലേക്ക് ഒഴുകി പോകുന്ന വെള്ളത്തെ പ്രത്യേക തടയണ കെട്ടിയാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മഴക്കാലത്ത് മലയില്‍ നിന്നും ഒഴുകി പാഴായി പോകുന്ന ചുക്രിയാല്‍,നിന്നുതൂറ്റി വെള്ളച്ചാട്ടവും ഈ പദ്ധതിയുടെ ഭാഗമായി സംയോജിപ്പിച്ചിട്ടുണ്ട്.
ടണല്‍ വഴിയും കനാല്‍ വഴിയും കട്ടന്കവര് അക്വഡക് വഴിയുമാണ് പദ്ധതി പ്രദേശത്തു നിന്നും ചുള്ളിയാര്‍ ഡാമിലേക്ക് വെള്ളമെത്തിക്കുന്നത്. ഇടവപാതിയില്‍ മഴ ലഭിക്കാത്തതിനാല്‍ പദ്ധതിയില്‍ നിന്നും ചുള്ളിയാര്‍ ഡാമിലേക്ക്വെള്ളം ലഭിച്ചില്ല. എന്നാല്‍ ഈമേഖലയിലെ കര്‍ഷകര്‍ ചുള്ളിയാര്‍ ജലസംഭരണിയിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ നെല്‍കൃഷി നടത്തി വരുന്നത് ഈപദ്ധതി വഴിയാണ്. മഴയുടെ കുറവ് കാരണം കാര്‍ഷിക വൃത്തിയെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വേനലിന്റെ കാഠിന്യം ജലസംഭരണികളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിരുന്നു. ജലസംഭരണികള്‍ നിറയുന്നതിനെ കനത്ത മഴയോ പലകപ്പാണ്ടി പദ്ധതിയിലൂടെ എത്തിച്ചേരുന്ന നീരൊഴുക്കോ ശക്തിപ്പെടണം.മഴക്കാലത്തിനു മുമ്പ് പലകപ്പാണ്ടി കനാലിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും നീരൊഴുക്കിനെ തടസമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: