ഇരിങ്ങാലക്കുട: നിലവും തണ്ണീര്‍ത്തടങ്ങളും നികത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവരാനിരുന്ന 600 ഏക്കറിലെ പദ്ധതി നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാറളം സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥലം വാങ്ങിയ വന്‍കിടക്കാര്‍ കൃഷി ഇറക്കാനോ കൃഷിക്കാര്‍ക്ക് പാട്ടത്തിന് നല്‍കാനോ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെത്രാന് കായലില്‍ ഈ സര്‍ക്കാര്‍ കൃഷിക്കാരെ ഉപയോഗിച്ച് കൃഷി ഇറക്കുമെന്നും ഇതിനായി 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കലക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. എംഎല്‍എ പ്രൊഫ കെ.യു അരുണന് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്, കാറളം ജില്ലാ പഞ്ചായത്ത് അംഗം എം.കെ ഉദയപ്രകാശ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബാബു, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍, കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ ഭാസ്ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: