പഴയന്നൂര്‍ – ചേലക്കര സംസ്ഥാന പാതയില്‍ നിരത്തില്‍ നിന്നും ഉയര്‍ന്ന് നില്ക്കുന്ന റോഡ്
ചേലക്കര: പഴയന്നൂര്‍ – ചേലക്കര സംസ്ഥാന പാതയിലെ അപകടാവസ്ഥ പരിഹരിക്കാത്തതിനാല്‍ മഴക്കാലമായതോടെ അപകടങ്ങള്‍ വര്‍ദ്ധിച്ചേക്കുമെന്ന് ആശങ്ക. റോഡ് വീതികൂട്ടി നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങളായെങ്കിലും അപകടവളവുകള്‍ സുരക്ഷിതമാക്കുകയോ നടപ്പാത നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല.പലയിടത്തും കാനകളും സംരക്ഷണ ഭിത്തികളും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പലതും തകര്‍ന്ന അവസ്ഥയിലാണ്.
മിക്കയിടത്തും പാതയോരം ഇടിഞ്ഞ നിലയിലാണ്.ചേലക്കോട് സെന്ററില്‍ പാതയുടെ തെക്കുഭാഗത്ത് സൂപ്പിപ്പടി മുതല്‍ കായാംപൂവം വരെ ഇടിച്ചില്‍ ഭീഷണിയിലാണ്. റോഡും, തോടിന്റെ അരികും ചേര്‍ന്ന അവസ്ഥയിലാണ്. ഇവിടെ റോഡിന്റെയും തോടിന്റെയും സംരക്ഷണഭിത്തി സുരക്ഷിതവുമല്ല. പഴയന്നൂര്‍ വെള്ളാര്‍കുളം സ്റ്റോപ്പില്‍ ഒരു വന്മരം ഉണങ്ങിനില്ക്കുവാന് തുടങ്ങിയിട്ട് മാസങ്ങളായി.സംസ്ഥാനപാതക്ക് അരികെയുള്ള പലവൃക്ഷങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് പരിഹരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: