വിദ്യാനികേതന്‍ തൃശ്ശിവപേരൂര്‍ ജില്ല വര്‍ഷാദ്യ സമ്മേളനം ലക്ഷ്മിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി: പല വിധത്തിലുള്ള ഭ്രമത്തില്‍ ജീവിക്കുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്നും ഇതിന് പരിഹാരമായി സാംസ്കാരിക മൂല്യബോധമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കണമെന്നും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സംസ്കൃത വിഭാഗം എച്ച്ഒഡി ലക്ഷ്മിശങ്കര്‍ പറഞ്ഞു.ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ തൃശ്ശിവപേരൂര്‍ ജില്ല വര്‍ഷാദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായമാണ് ആ രാജ്യത്തിന്റെ യശസ് ഉയര്‍ത്തുന്നത്.രാജ്യത്തിന്റെ പുരോഗമിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.ജില്ലാ അദ്ധ്യഷന് ടി.എന്‍.രാമന് അദ്ധ്യഷത വഹിച്ച യോഗത്തില്‍ ജഗദ്ഗുരു ട്രസ്റ്റ് ചെയര്മാന് ജി.പത്മനാഭസ്വാമി ദീപപ്രോജ്ജലനം നടത്തി.വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യഷന്‍ ഡോ.വിനോദ് കൂമാര്‍,സംസ്ഥാന സമിതിയംഗം ആര്.വി.ജയകുമാര്‍,ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്,വിനോദ്,പി.എം.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാനികേതന്‍ ജില്ലാ അദ്ധ്യഷനായി ടി.എന്‍.രാമനേയും,സെക്രട്ടറിയായി കെ.വിജയനേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: