ഇരിങ്ങാലക്കുട : അഖിലഭാരത മഹാരുദ്രസേവാസമിതിയുടെ നേതൃത്വത്തില്‍ രാമായണ മാസദിനാചരണങ്ങള്ക്ക് തുടക്കം കുറിച്ചുകൊണ്ട് ആഞ്ജനേയ ഭക്തസംഗമം സംഘടിപ്പിക്കും. ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രസന്നിധിയിലുളള ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വെച്ച് ജൂലായ് 15,16 തിയതികളിലാണ് ഭക്തസംഗമം നടക്കുന്നത്. ആലുവ ദേശം ദത്ത ആഞ്ജനേയ ക്ഷേത്രത്തില്‍ നിന്ന് ഹനുമാന് സ്വാമിയുടെ വിഗ്രഹവുമായി പുറപ്പെടുന്ന ചൈതന്യരഥം 108 ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജൂലൈ 15 ന് വൈകീട്ട് 5 മണിക്ക് കൂടല്‍മാണിക്യക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് സാമൂഹിക ഹനുമാന് ചാലിസ പാരായണവും, സാസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും. 16 ന് രാവിലെ ഗണപതിഹോമം, അഭീഷ്ടകാര്യസിദ്ധി യജ്ഞം, മുട്ടിറക്കല്‍ വഴിപാട്, അന്നദാനം, ജയപതാക സ്ഥാപനം, അവദൂദ സച്ചിതാനന്ദ പുരസ്കാരസമര്‍പ്പണം എന്നിവ നടക്കും. കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി ഭജനയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: