മാനന്തവാടി : തവിഞ്ഞാല്‍ പഞ്ചായത്തിലെ ചിറക്കരയിലെ മാവോസാന്നിദ്ധ്യം തലപ്പുഴ പോലീസ് യുഎപിഎ ചുമത്തി കേസ്സ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിലാണ് തലപ്പുഴ ചിറക്കരയില്‍ ആറംഗ മാവോവാദി സംഘം പ്രദേശത്തെ നാല് വീടുകളിലെത്തി ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് വീടുകളില്‍ നിന്ന് അരി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങി കൊണ്ടുപോകുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മാവോവാദി നേതാക്കളുടെ ചിത്രങ്ങള്‍ കാണിച്ചതില്‍ നിന്നും സംഘത്തില്‍പ്പെട്ട മൊയ്തീന്, സുന്ദരി, ഹരി എന്നിവരെ പ്രദേശവാസികള്‍ തിരിച്ചറിയുകയും ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് പേര് ഉള്‍പ്പെടെ അന്ന് എത്തിയ ആറ് പേര്‍ക്കെതിരെയും യുഎപിഎ ചുമത്തി തലപ്പുഴ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ചിറക്കരയില്‍ എത്തിയ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. സജീവ്, തലപ്പുഴ എസ്ഐ സജിത്ത് എന്നിവരടങ്ങിയ സംഘം പരിശോധനക്കിടെ ലൈസന്‍സിലാത്ത തോക്ക് കണ്ടെത്തുകയും പ്രദേശവാസിയായ തോക്ക് ഉടമ കോളിക്കമറ്റം കീരപ്പനെ അറസ്റ്റ് ചെയുകയും ചെയ്തു. കീരപ്പന്റെ വീടിനകത്തു നിന്നുമാണ് ലൈസന്‍സ് ഇല്ലാത്ത തോക്ക് കണ്ടെത്തിയത്.മാവോവാദിസാന്നിദ്ധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തില്‍ കോളിക്കമറ്റം കീരപ്പനെ ജില്ലാ പോലീസ് മേധവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ മാവോവാദി സംഘവുമായി കീരപ്പന് ബന്ധമുണ്ടെന്നുള്ള തെളിവുകളോന്നും ലഭിച്ചിലെന്ന സൂചനയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: