മാസചുെസറ്റ്സ്: അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടക്കൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സിയും. ഇരുവരും 84 ഗോളുകളാണ് ദേശീയ ടീമിനായി നേടിയത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ഈ റെക്കോര്‍ഡ് മെസ്സിയുടെ പേരിലാകും. കോപ്പ അമേരിക്കയില്‍ വെനസ്വേലക്കെതിരെയുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് മെസ്സി ബാറ്റിക്കൊപ്പമെത്തിയത്.
മറഡോണയ്ക്ക് ശേഷം അര്‍ജന്റീനന്‍ ഫുട്ബോളിന്റെ നെടുതൂണായിരുന്നു ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് ഇത്തവണ മെസ്സിക്കുമുന്നില്‍ വഴിമാറാന്‍ പോകുന്നത്. കോപ്പ അമേരിക്കയില്‍ നാല് മത്സരങ്ങളില്‍ കളിച്ച അര്‍ജന്റീനക്ക് വേണ്ടി മൂന്ന് കളികളിലാണ് മെസ്സി ബൂട്ടുകെട്ടിയത്. പനാമക്കെതിരായ ഹാട്രിക്ക് ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ നാല് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട് ബാഴ്സയുടെ ഈ സൂപ്പര്‍താരം.
1991-2002 വരെ അര്‍ജന്റീനക്കായി കളിച്ച ബാറ്റിസ്റ്റിയൂട്ട 78 കളികൡ നിന്നാണ് 54 ഗോളുകള്‍ നേടിയത്. എന്നാല്‍ 2005 മുതല്‍ ടീമിനൊപ്പമുള്ള മെസ്സി 111 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിനൊപ്പം എത്തിയിട്ടുള്ളത്. അര്‍ജന്റീന കോപ്പ അമേരിക്ക സെമിയിലെത്തിയതിനാല്‍ ഈ ടൂര്‍ണമെന്റില്‍ തന്നെ മെസ്സി ബാറ്റിയുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ക്ലബ് കരിയറിലെ ഗോളടിയില്‍ മെസ്സി ബാറ്റിസ്റ്റിയൂട്ടയേക്കാള് ഏറെ മുന്‍പിലാണ്. ബാറ്റിസ്റ്റിയൂട്ട വിവിധ ക്ലബുകള്‍ക്കായി 528 മത്സരങ്ങളില്‍ നിന്ന് 296 ഗോളുകള്‍ നേടിയപ്പോള്‍ ബാഴ്സലോണയുടെ നെടുംതൂണായ മെസ്സി 531 മത്സരങ്ങളില്‍ നിന്ന് 453 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: