വില്വാദ്രിനാഥക്ഷേത്രത്തിന് സമീപത്ത് നടുറോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന നിലയില്‍
തിരുവില്വാമല: കണ്ടാല്‍ ചെറിയ കുളമാണെന്ന് തോന്നും. എന്നാലത് കുളമല്ല. തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിന് സമീപം മലവട്ടം തേലക്കാട്ട് കുന്ന് നടുറോഡിലാണ് ഈ ചെറിയ ജലസംഭരണി. സമീപത്തെ വെള്ളച്ചാലുകളില്‍ നിന്നും ഒഴുകിയെത്തുന്നവെള്ളം ഇവിടെ മുട്ടോളം നിറഞ്ഞാല്‍ മാത്രമേ കവിഞ്ഞൊഴുകൂ. ഈ വെള്ളത്തിലൂടെയാണ് വിദ്യാര്‍ത്ഥികളും, ക്ഷേത്രദര്ശനത്തിനുള്ളവരും പോകുന്നത്. സമീപത്തെ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളില്‍ വീടുകള്‍ വന്നതോടെയാണ് റോഡിലെ വെള്ളക്കെട്ട് രൂക്ഷമായത്. ഇതിന് പരിഹാരം തേടി നാട്ടുകാര്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഉടന്‍ പരിഹരിക്കുമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടായിട്ടില്ല. പഴയന്നൂരിലും മറ്റു സമീപപ്രദേശങ്ങളിലും ഇത്തരം പ്രശ്നം രൂക്ഷമാണ്. റോഡിനോട് ചേര്‍ന്ന് കാനയില്ലാത്തതാണ് പ്രധാന പ്രശ്നം. അതിനാല്‍ മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. വാഹനങ്ങള്‍ വരുമ്പോള്‍ യാത്രക്കാര്‍ ഓടുന്ന ദൃശ്യവും പതിവാണ്. അഴുക്കുചാലുകള്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: