കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ ബാങ്കിനെ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി ഉയര്‍ത്തി ശാക്തീകരിക്കണമെന്ന് പി. ടി.തോമസ് എംഎല്‍എ കേരള ഗ്രാമീണ്‍ ബാങ്കിന്റെ എറണാകുളം റീജിയണല്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് അക്കൗണ്ട് ഉടമകളുടെ എണ്ണം നോക്കിയാല്‍ കേരളത്തിലെ എട്ട് പേരില്‍ ഒരാള്‍ ബാങ്കിന്റെ ഇടപാടുകാരനാണ്. 598 ശാഖകളുമായി കേരളത്തില്‍ മൂന്നാം സ്ഥാനത്തുള്ളതും, ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനത്തില്‍ രാജ്യത്ത് ഒന്നാമതുമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും, പ്രയോജനകരമാക്കുകയുമാണ് വേണ്ടതെന്ന് പി. ടി.തോമസ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ലോണ്‍ നല്‍കിയിട്ടുള്ള കേരള ഗ്രാമീണ്‍ ബാങ്കിന് 25000 കോടി രൂപയുടെ ക്രയവിക്രയമാണുള്ളതെന്ന് ബാങ്ക് ചെയര്മാന് ഷാജി കെ. വി. പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെ. സി. ജേക്കബ്, ജനറല്‍ മാനേജര്‍ ഹരിദാസന് വി., ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സതീശ് സി., റീജിയണല്‍ മാനേജര്‍ വാസുദേവന്‍ കെ. പി. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: