മാനന്തവാടി : മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് തസ്തികയില്‍ നിയമനം നടന്നിട്ട് ഒരു വര്‍ഷം. നിലവിലെ ചാര്‍ജുള്ള സൂപ്രണ്ടിനെ മാറ്റി പകരം ഡോക്ടര്‍മാരെ നിയമിക്കാന്‍ അണിയറയില്‍ നീക്കം. അതേ സമയം നിലവിലെ സെക്രട്ടറി ഡിഎംഒ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി നിയമിതനാവുകകൂടി ചെയ്തതോടെ ജില്ലാ ആശുപത്രി പ്രവര്‍ത്തനം അവതാളതിലായി.
ജില്ലയിലെ പ്രധാന ആതുര സേവന കേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സ്ഥിരം സൂപ്രണ്ട് ഉണ്ടായിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ കേഡറിലുള്ള ഒരു ഡോക്ടര്‍ക്കാണ് ഇപ്പോള്‍ ചുമതല. കൂടാതെ ആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കിനടത്തേണ്ട ലേ സെക്രട്ടറി ഡിഎംഒ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി നിയമിതനാവുകയും ചെയ്തു. ഇതിനിടയില്‍ നിലവില്‍ സൂപ്രണ്ട് ചാര്‍ജ്ജുള്ള ഡോക്ടറെ തത്സ്ഥാനത്തുനിന്നും നീക്കി പകരം ഡെപ്യൂട്ടി ഡിഎംഒ കേഡറിലുള്ള മറ്റൊരു ഡോക്ടറെ സൂപ്രണ്ട് സ്ഥാനത്ത് അവരോധിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നതായാണ് വിവരം. സംസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കേഡറിലുള്ള നിരവധി പേരുണ്ടെന്നിരിക്കെ സൂപ്രണ്ടായി നിയമിക്കാതെ വീണ്ടും സൂപ്രണ്ട് ചാര്‍ജ്ജ് നല്‍കാനുള്ള നീക്കം നടക്കുന്നത്.
ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ സ്ഥിരം സൂപ്രണ്ടിനെ നിയമിച്ചാല്‍ മാത്രമെ സാധ്യമാവുകയുള്ളൂ എന്നിരിക്കെ സൂപ്രണ്ട് ഇന്‍ചാര്‍ജ് നല്കി ഡോക്ടറെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. ഇക്കഴിഞ്ഞ എച്ച്എംസി യോഗത്തില്‍ മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് നിര്‍മ്മാണത്തിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പ്രായോഗികതയിലെത്തിക്കാന്‍ സ്ഥിരം സൂപ്രണ്ട് അനിവാര്യമാണ്. എന്നാല്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സൂപ്രണ്ട് ഇന്‍ചാര്‍ജ് നല്കി വീണ്ടും പഴയപടി ആവര്‍ത്തിക്കുന്ന രീതി തുടര്‍ന്നാല്‍ ജില്ലാ ആശുപത്രിയുടെ ഗതി പഴയതുപോലെതന്നെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: