Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മുഖമില്ലാത്തവള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 06:17 pm IST
in Varadyam

വെളുവെളുത്ത ക്യാന്‍വാസിലേക്ക് ആദ്യം വരച്ചു തുടങ്ങിയത് അവളുടെ നീണ്ടുവിടര്‍ന്ന കുഞ്ഞിക്കണ്ണുകളായിരുന്നു. കടുത്തു നീലിച്ച ഒരലയാഴി തന്നെ ഞാനവയിലൊളിപ്പിച്ചുവച്ചു. നിന്റെ നിഗൂഢതയിലേക്ക് ആരും എത്തിനോക്കേണ്ടെന്നു പറഞ്ഞ് ഇടതൂര്‍ന്ന കണ്‍പീലികള്‍ നല്‍കി. പിന്നെ കുലച്ചവില്ലുപോലെ മനോഹരമായ പുരികക്കൊടികളും പിച്ചകമൊട്ടുപോലെ നേര്‍ത്ത നാസികച്ചെരുവില്‍ കരിവണ്ടുപോലൊരു കുഞ്ഞുമറുകിനെക്കൂടി തളയ്‌ക്കാന്‍ മറന്നില്ല.

മുല്ലപ്പൂക്കവികളുകള്‍ തീര്‍ത്തപ്പോ തോന്നി ഒരു നുണക്കൂഴികൂടിയാവാമെന്ന്. മനോഹരമായ അധരദ്വയങ്ങളില്‍ ചെമപ്പു കുറഞ്ഞോന്നൊരു സംശയം. ഒരല്‍പ്പംകൂടി ചെമപ്പിച്ചു. പളങ്കുമണിപോലുള്ള കുഞ്ഞിപ്പല്ലുകളെ അമ്പിളിക്കീറുപോലൊരു ചിരിക്കുള്ളിലൊളിപ്പിച്ചു. പിന്നെ, കറുത്തിരുണ്ട ക്രോപ്പു ചെയ്തിരുന്ന മുടിയിഴകളെ നനുനനുത്ത നെറ്റിത്തടത്തിലേക്ക് അലസമായി വകഞ്ഞിട്ടു.

റോസാദളം കൊണ്ടൊരു പൊട്ടും തൊടീച്ചു. ഏറ്റവുമൊടുവില്‍, സ്വര്‍ണവര്‍ണം പൂണ്ട കഴുത്തിലേക്ക് ഒരു പവിഴമുത്തുകോര്‍ത്ത മാല കൂടി ചാര്‍ത്തി, ഇനി നിന്റെ നഗ്നതയിലേക്ക് ഞാനില്ലെന്നു പറഞ്ഞ്, ചുവപ്പില്‍ നിറയെ മഞ്ഞപ്പൂക്കളുള്ള ഒരു ഫ്രോക്കും ഇടുവിച്ചു.

~ഒക്കെ കഴിഞ്ഞപ്പോഴൊരു സംശയം. ഇവള്‍ക്ക് പാല്‍മണമുണ്ടോയെന്ന്. ഒന്നു മണത്തുനോക്കി. ഇല്ലെന്നുറപ്പുവരുത്തി. കവിള്‍മിനുപ്പിലൊന്നു തലോടി. അവളെ ഒരു പിഞ്ചുമ്മയിലേക്കാഴ്‌ത്താന്‍ ഞാനാഗ്രഹിച്ചു.

നോക്കിനില്‍ക്കെ, ആ ചിരിത്തുമ്പില്‍ പരിഭവച്ചിന്തുകള്‍ പറ്റിപ്പിടിച്ചപോലെ. കണ്ണുകളില്‍ മിന്നല്‍പ്പിണര്‍ പുളഞ്ഞപോലെ. അല്‍പ്പം ദേഷ്യത്തോടെ. അവളൊന്നു ചിണുങ്ങിയോ. എന്നിട്ട് ചിരി വയ്‌പ്പിച്ച് കണ്ണുകള്‍ കൂര്‍പ്പിച്ച് ഒരു ചോദ്യം.

‘എന്തിനേ എന്നെയൊരു പെണ്‍കുട്ടിയാക്കീതെന്ന് ആണ്‍കുട്ടിയാക്കാരുന്നില്ലേന്ന്.”

ഒച്ചവയ്‌ക്കാതെ അവളൊന്നു കരഞ്ഞെന്നു തോന്നി.

ഞാനത്ഭുതത്തോടെ അവളെ നോക്കി. എന്റെ വാക്കുകള്‍ വറ്റി. ഉള്ളിലൊരാധിയായ് വിങ്ങി. ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിക്കേ, വീറോടെ അവള്‍ തുടരുകയാണ്.

‘നോക്കസ്ത്രങ്ങളേറ്റു പിടഞ്ഞുവീഴാന്‍ എനിക്കാവതില്ലെന്ന്… നോട്ടംകൊണ്ട് നഗ്നയാക്കി മനസ്സുകൊണ്ട് ഭോഗിക്കപ്പെടാന്‍ തനിക്ക് മനസ്സില്ലെന്ന്… അന്യന്റെ വേര്‍പ്പും ഉമിനീരും തനിക്കറപ്പാണെന്ന്… ഓര്‍മയുടെ വേനല്‍പ്പറമ്പുകളില്‍പ്പോലും ആസക്തിയുടെ കൊടുമുടികളിലേക്ക് പടരാനെനിക്ക് പേടിയാണെന്ന്… പിന്നെ, ഉയിരിന്റെ വേദനകളെ ഉടലിലേക്ക് പടര്‍ത്താനെനിക്കാവില്ലെന്ന്… അവള്‍ കണ്ണുകള്‍ ഇറുക്കെയടച്ചു. വല്ലാതെ ഒന്നണച്ചു. പിന്നെ ഒരു തേങ്ങലിലേക്കു വഴുതി വീണു.

ഒട്ടും തന്നെ അയവില്ലാത്ത അവളുടെ നിലപാടിലേക്ക് ഞാന്‍ തുറിച്ചുനോക്കി. എന്റെ നെഞ്ചിലേക്ക് കടലുപ്പു കിനിഞ്ഞിറങ്ങി. കുറ്റബോധത്തിന്റെ മേല്‍വിരിപ്പുള്ള ഒരു ചിരികൊണ്ട് ഞാനവളെത്തടഞ്ഞു. ആ വാക്കുകളില്‍ ഒരു നിലവിളി അമര്‍ന്നു തീരുന്നത് ഞാനറിഞ്ഞു.

ഭ്രാന്തുപിടിപ്പിക്കുന്ന ചില കാഴ്ചത്തുണ്ടുകളെ ചേര്‍ത്തുവയ്‌ക്കുമ്പോള്‍ നിന്നെക്കാണാനെനിക്കാകുന്നുവെന്ന് സ്വയം ആശ്വസിച്ചു.

അമ്മിഞ്ഞമണമുള്ള കുഞ്ഞുകളിപ്പാട്ടങ്ങളില്‍ പടരുന്ന ചോരച്ചുവപ്പ്… മാംസത്തിന്റെ താഴ്‌വാരങ്ങളിലൂടെ പുളഞ്ഞൊഴുകുന്ന ആസക്തിയുടെ വക്കുടഞ്ഞ മര്‍മ്മരങ്ങള്‍… മേലാകെ പൊള്ളിപ്പടര്‍ന്ന കാമത്തിന്റെ തീത്തരിച്ചൂട്… ഒക്കെ അറിയുന്നുണ്ട് കുഞ്ഞേ.

പൊട്ടിക്കരച്ചിലിന്റെ ഓളങ്ങള്‍ താണ്ടി, മയക്കത്തിന്റെ ആഴച്ചുഴികളിലേക്ക് വഴുതി വീഴുമ്പോള്‍, പാതിയടഞ്ഞ കണ്ണുകളില്‍ കുടുങ്ങിക്കിടന്ന ചില അവസാന ദൃശ്യങ്ങള്‍… അതും കാണുന്നുണ്ട്.

അവളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ രൂപംപ്രാപിച്ചു തുടങ്ങിയപ്പോള്‍ കൃത്രിമമായ ശാന്തതയോടെ ഞാനവളെ ഒന്നുകൂടി നോക്കി. തുലാവര്‍ഷക്കരിമേഘങ്ങള്‍ ഇരുള്‍ മൂടിക്കഴിഞ്ഞ ക്യാന്‍വാസില്‍ അവളപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുകയായിരുന്നു. കണ്ണീര്‍ വീണ് ചായക്കൂട്ടുകള്‍ പടര്‍ന്നലിഞ്ഞു. പതിയെപ്പതിയെ അവള്‍ മുഖമില്ലാത്തവളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.