അമ്പലവയല്‍ : വടുവന്‍ചാല്‍ റോഡിന്റെ ശോചനീയവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ഞപ്പാറടൗണി ല്‍ നടത്തിയ വഴിതടയല്‍ സമരം ജില്ലാവൈസ്പ്രസിഡ ന്റ് കെ.എം.പൊന്നു ഉദ്ഘാടനം ചെയ്തു. വഴിതടയല്‍ സമരം സൂചന മാത്രമാണെന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. കെ.ആര്.ഷിനോജ്, പി. എം.അരവിന്ദന്, കൂട്ടാറ ദാമോദരന്‍, എന്‍.കെ.രാമനാഥന്, തങ്കച്ചന്, മുഹമ്മദ്, ഒ.പി.ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: