പുല്‍പ്പള്ളി : നാടുകാണാന്‍ പാതിരാത്രി പുല്‍പ്പള്ളി ടൗണിലൂടെ കാട്ടുപോത്തെത്തി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് കാട്ടുപോത്തിനെ ഏരിയപ്പള്ളിയില്‍ ചില വാഹന യാത്രക്കാര്‍ കണ്ടത്. വിവരം വനപാലകരെ അറിയിച്ചു. ഇവരെത്തിയതോടെ കാട്ടുപോത്ത് സംസ്ഥാന പാതയിലൂടെ പുല്‍പ്പള്ളി ടൗണിലെത്തി. തോട്ടങ്ങളിലേക്കൊന്നും കയറാതെ റോഡ് മാര്‍ഗ്ഗംതന്നെ യായിരുന്നു യാത്ര. വനപാലകരും നിരീക്ഷണത്തിനായി പിന്നാലെയുണ്ടായിരുന്നു. ഉദയക്കരയിലെ കാട്ടിനുള്ളിലേക്ക് പോത്ത് കയറിശേഷം ഗേറ്റ് അടച്ച് വനപാലകര്‍ ദൗത്യം അവസാനിപ്പിച്ചു. വനപാലകരുടെ സമയോചിത ഇടപെടലാണ് കാട്ടുപോത്തിനെ വീണ്ടും വനത്തിലേക്ക് കയറ്റിവിടാന്‍ ഇടയാക്കിയത്. അര്‍ദ്ധരാത്രിയായതിനാല്‍ പൊതുജ നങ്ങള്‍ വിവരം അറിയാതി രുന്നതും ഗുണകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: