മാനന്തവാടി : വെയ്റ്റിംഗ്ഷെഡിന് പെയിന്റടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സി.പി.എമ്മുകാര്‍ നാട്ടുകാരെ കയ്യേറ്റം ചെയ്തു. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ അറക്ക മുഹമ്മദലി(29), കാഞ്ഞായി ഷൗക്കത്ത്(31), മൊക്കത്ത് അബ്ദുല്ല(26), മുതിര അബ്ദുല്ല(53) എന്നിവരെ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിക്ക് പീച്ചങ്കോട് ബസ് കാത്തിരിപ്പു കേന്ദ്രം പെയിന്റടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. കഴിഞ്ഞ 13 വര്‍ഷത്തിലേറെയായി വെയിറ്റിംഗ് ഷെഡ് നവീകരിക്കുകയും പെയിന്റടിക്കുകയും ദിനേന ശുചീകരിക്കുകയും ചെയ്തത് ഫന്റാസ്റ്റിക് ക്ലബ് അംഗങ്ങളായിരുന്നു. എന്നാല്‍ ഇന്നലെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വെയിറ്റിംഗ് ഷെഡ് പെയിന്റടിക്കാനെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
വര്‍ഷങ്ങളായി ശുചീകരണപ്രവര്‍ത്തി നടത്തിവരുന്ന ഫന്റാസ്റ്റിക് ക്ലബ് അംഗങ്ങള്‍ ഇതില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സി.പി.എമ്മുകാര്‍ ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. വെള്ളമുണ്ട പൊലീസ് ആസ്പത്രിയില്‍ ചികിത്സയിലുള്ളവരില്‍ നിന്നും മൊഴിയടെുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: