ന്യൂദൽഹി: ഈ പയ്യൻ ചില്ലറക്കാരനല്ല, ഒപ്പം കളിക്കാൻ കൂട്ടുന്നത് ഇച്ചിരി പോന്ന ചെക്കൻമാരെയെന്നുമല്ല, പിന്നെ ആരെയാണെന്നോ? സാക്ഷാൽ ചീറ്റപ്പുലിയെ.ഈജിപ്ത് മരുഭൂമിയിൽ വസിക്കുന്ന ഈ ബാലൻ തന്റെ ഇഷ്ട കളിക്കുട്ടുകാരനായ ചീറ്റപ്പുലിക്കൊപ്പം ഓടിക്കളിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൻ ഹിറ്റാകുകയാണ്.
തന്റെ പിതാവിനൊപ്പം മരുഭൂമിയിൽ ഉല്ലസിക്കുന്ന ആൺകുട്ടിയുടെ പുറകെ പാഞ്ഞടുക്കുന്ന ചീറ്റപ്പുലി ഏവരിലും കൗതുകവും ഒപ്പം ആശ്ചര്യവുമുണർത്തുന്നു. പരസ്പരം പുറകെ ഓടി നടക്കുകയും പുലിയുടെ കഴുത്തിൽ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇവരുടെ വീഡിയോ പിതാവാണ് നവമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഈജിപ്തിൽ പുരാതന കാലം തൊട്ടെ ഓമന മൃഗങ്ങളിൽ പ്രഥമ സ്ഥാനമാണ് ചീറ്റപ്പുലിക്ക് നൽകി വരുന്നത്. ലോകത്ത് 75മൈൽ വേഗത്തിൽ ഓടുന്ന മൃഗമാണ് ചീറ്റപ്പുലി.
https://www.youtube.com/watch?v=-zklmRstEcI
പ്രതികരിക്കാൻ ഇവിടെ എഴുതുക: