കൊച്ചി: മൈക്രോഫിനാന്‍സ് സ്ഥാപനമായ ഇസാഫ് മൈക്രോഫിനാന്‍സ് സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള സ്കോച്ച് ഇന്‍ക്ലൂഷന്‍ അവാര്‍ഡിനും സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് 2016നും അര്‍ഹമായി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ നടന്ന 44ാമത് സ്കോച്ച് സമ്മിറ്റില്‍ ഇസാഫ് മൈക്രോഫിനാന്‍സ് സിഎംഡിയുമായ കെ. പോള്‍ തോമസ്, എച്ച്ആര്‍ മേധാവി മെറീനാ പോള്‍ എന്നിവര്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എംഡിയും സിഇഒയുമായ അഷിഷ്കുമാര് ചൗഹാനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
സാമ്പത്തിക ഉള്‍പ്പെടുത്തലിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളുകള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്. രാജ്യത്തെ പത്ത് പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നാണ് ഇസാഫ് മൈക്രോഫിനാന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: