കൊച്ചി: ലെനോവോയുടെ വൈബ് കെ ഫൈവ് ഭാരത വിപണിയിലെത്തി. ശക്തിയേറിയ 64-ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 415 ഒക്ടകോര്‍ സിപിയു, 12.7 സെമീ(5) ഹൈ ഡഫിനിഷന്‍ ഡിസ്പ്ലെ എന്നിവയോടെയാണ് ലഭ്യമാകുന്നത്. ഡോള്‍ബി അറ്റ്മോസ് സംവിധാനമുള്ള സ്പീക്കറുകള്‍, വോയ്സ് ക്ലിപ്പുകളും പാട്ടുകളും കേള്‍ക്കുന്നതിനുള്ള അലോസരങ്ങള്‍ ഒഴിവാക്കുന്നു. ഓട്ടോമാറ്റിക് ഫൈന്‍ ട്യൂണിങാണ് മറ്റൊരു സവിശേഷത. ആദ്യത്തെ ഫഌഷ് സെയില്‍ നടക്കുന്നത് 22 ന് 2 മണിക്ക്. 6999 രൂപ വിലയിട്ടിരിക്കുന്ന കെ5 ഗോള്‍ഡ്, സില്‍വര്‍, ഗ്രെ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: