കോയമ്പത്തൂര്‍/കല്‍പ്പറ്റ: രാജ്യത്തെ മൂന്ന് കോടിയിലധികംവരുന്ന പ്ലാന്റേഷന് തൊഴിലാളികളെയും പ്ലാന്റേഷന് വ്യവസായത്തെയും തകര്‍ച്ചയില്‍ നിന്ന് സംരക്ഷിച്ച് നിലനിര്‍ത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറകണമെന്ന് ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി ജയന്തിലാല്‍.
കോയമ്പത്തൂരില്‍ നടന്ന ഭാരതീയ പ്ലാന്റേഷന് മസ്ദൂര്‍ മഹാസംഘ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷന് ലേബര്‍ ആക്ടിലെ കാലഹരണപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യണം, ഇഎസ്ഐ നടപ്പിലാക്കണം, ഗ്രാറ്റിവിറ്റി ലഭിക്കുന്നതിനുള്ള നിബന്ധനകളും കാലപരിധിയും ഒഴിവാക്കി മുപ്പത് ദിവസത്തെ വേതനമാക്കി ഉയര്‍ത്തണം, പ്ലാന്റേഷന് വ്യവസായത്തിന് പ്രത്യേക തൊഴില്‍ മന്ത്രാലയം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭാരവാഹികളായി എം. പി. ഭാര്ഗവന് (ദേശീയ പ്രസിഡന്റ്)എന്‍. ബി. ശശിധരന്, കുത്തുംലാമ ബംഗാള്‍ (വൈസ് പ്രസിഡന്റുമാര്‍), ആര്. എസ്. വിനോദ് തമിഴ്നാട് (ജനറല്‍ സെക്രട്ടറി), പി. ആര്. സുരേഷ് (സെക്രട്ടറി), കെ. ബി. സോമന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. ആറ് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി അമ്പതംഗ ദേശീയ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: