വാഷിങ്ടണ്‍: ഗ്രൗണ്ടില്‍ ഉജ്ജ്വല മുന്നേറ്റങ്ങളും ഗോളുകളുമായി കളംനിറയുന്ന മെസ്സി പൊതുവില്‍ ശാന്തസ്വഭാവക്കാരനാണ്. ഫൗളിനെ തുടര്‍ന്ന് ദേഷ്യം പിടിക്കുന്ന മെസ്സിയെ കാണുകതന്നെ അത്യപൂര്‍വ്വമാണ്. എന്നാല്‍ ഇന്നലെ ബൊളീവിയക്കെതിരെ മെസ്സിയുടെ ദേഷ്യം കണ്ടു. അവരുടെ ജാസ്മാനി കാംപോസുമായി മെസ്സി കളത്തില്‍ കൊമ്പു കോര്‍ത്തു. കളിയുടെ 80-ാം മിനിറ്റിലായിരുന്നു അത്.
പന്തുമായി കുതിക്കുകയായിരുന്ന മെസ്സിയെ കാംപോസ് കാല്‍വെച്ച് വീഴ്‌ത്തി. എന്തോ പറഞ്ഞുകൊണ്ട് ക്രുദ്ധനായി എഴുന്നേറ്റ മെസ്സിക്ക് നേരെ കാംപോസും നടന്നടുത്തതോടെ കൂടുതല്‍ സംഘര്‍ഷമായി. തലചേര്‍ത്തു വെച്ച് വഴക്കിട്ട ഇരുവര്‍ക്കുമിടയിലേക്ക് അര്‍ജന്റീനയുടെ റൊന്‍കാഗ്ലിയയെത്തി.
കാംപോസിനെ റൊന്‍കാഗ്ലിയ പിടിച്ചു മാറ്റിയതോടെ ഇരുടീമുകളും തമ്മിലുള്ള വഴക്കായി മാറി. അവസാനം റഫറിയെത്തി കാംപോസിന് മഞ്ഞക്കാര്‍ഡ് കാണിച്ചതോടെയാണ് രംഗം ശാന്തമായത്. മെസ്സിക്കും കാര്‍ഡ് നല്‍കണമെന്ന കംപോസിന്റെ ആവശ്യത്തിന് റഫറി ചെവികൊടുത്തുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: