കല്‍പ്പറ്റ : വയനാട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത കണ്ണൂര്‍ ചെറുപുഴ സ്വദേശി കെ.എസ്. രസ്നയുടെ കുടുംബത്തിന് ആശ്വാസധനസഹായമായി മൂന്നുലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ്.
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നടപ്പു സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതത്തില്‍നിന്നാണ് ഇതിനുളള പണം കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ കൗണ്‍സില്‍ സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: