കല്‍പ്പറ്റ : 2016 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനതല സ്പോര്‍ട്സ്/ഗെയിംസ് മത്സരങ്ങളില്‍ മതിയായ എസ്കോര്‍ട്ടിംഗ് അധ്യാപകരെ നിയോഗിച്ച് കുട്ടികളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്കി. കുട്ടികളെ സംസ്ഥാന സ്പോര്‍ട്സ്/ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്ന സമയത്ത് മതിയായ എസ്കോര്‍ട്ടിംഗ് അധ്യാപകരെ കുട്ടികളോടൊപ്പം നിയോഗിക്കാത്തതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നെന്നും അതിനാല്‍ ഇത്തരം മത്സരങ്ങളില്‍ മതിയായ എസ്കോര്‍ട്ടിംഗ് അധ്യാപകരെ നിയോഗിക്കണമെന്നും ബാലവകാശ കമീഷന് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: