മഴക്കാലത്ത് പാദങ്ങള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. പാദം വിണ്ടുകീറാന്‍ മഴക്കാലത്ത് സാധ്യത കൂടുതലാണ്. ഹൈഡ്രേജെനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കകം ഫലം ലഭിക്കാന്‍ സഹായിക്കും.
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ലളിതമായ ഈ മാര്‍ഗ്ഗം ദിവസേന പ്രയോഗിക്കുക വഴി വിണ്ടുകീറലുണ്ടാവുന്നത് തടയാനുമാവും. വാഴപ്പഴത്തിനൊപ്പം ഒരു അവൊക്കാഡോയുടെ പകുതിയോ, ഒരു തേങ്ങയുടെ പകുതി ഭാഗമോ ചേര്‍ക്കാവുന്നതാണ്. ഇവ ബ്ലെന്‍ഡറിലിട്ട് അടിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി കാലില്‍ പുരട്ടാം.
കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.
ദിവസനേ വൃത്തിയാക്കുന്നതും മോയ്സ്ചറൈസ് ചെയ്യുന്നതും വരണ്ട പാദങ്ങള്‍ക്ക് അനുയോജ്യമാണ്. ദിനാന്ത്യത്തില്‍ ചൂടുള്ള സോപ്പ് വെള്ളത്തില്‍ 15 മിനുട്ട് സമയം കാല് മുക്കിവെച്ചിരിക്കുക. തുടര്‍ന്ന് കാല് കഴുകി ഉണക്കുക. ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്സ്ചറുണ്ടാക്കി അത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച് ആഗിരണം ചെയ്യാന്‍ അനുവദിക്കുക.
ഗ്ലിസറിനും പനിനീരും കൂട്ടിക്കലര്‍ത്തി തേക്കുന്നത് രോഗശമനം നല്‍കും.
അല്പം പഞ്ചസാര ഏതെങ്കിലും ഓയിലുമായി (ഒലിവ്, വെളിച്ചെണ്ണ, ജൊബോബ തുടങ്ങിയവ) ചേര്‍ത്ത് പാദത്തില്‍ ഉരയ്ക്കുക. പാദങ്ങളിലെ വിണ്ടുകീറല്‍ മാറ്റാനുള്ള മാര്‍ഗ്ഗമാണിത്. പാദങ്ങളിലെ വിണ്ടുകീറല്‍ മാറുന്നതിന് ഉറങ്ങുന്നതിനു മുമ്പ് പത്തു മിനിറ്റു നേരം ഉപ്പുവെള്ളത്തില്‍ പാദം മുക്കി വയ്ക്കുക.
തുടച്ച ശേഷം വാസലിന് പുരട്ടുക. ഇതും വിണ്ടുകീറല്‍ തടയാനുള്ള മാര്‍ഗമാണ്. വെളിച്ചെണ്ണ, പശുവിന് നെയ്യ്, തേന്‍, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് മിശ്രിതം പുരട്ടിയാല്‍ വിണ്ടു കീറലിന് ആശ്വാസം കിട്ടും. വിണ്ടുകീറിയ ഉപ്പൂറ്റിയിലും പരുപരുത്ത കൈകാലുകളിലും ബേബി ഓയിലോ നല്ലെണ്ണയോ പുരട്ടി മസാജ് ചെയ്യുക. ചെറു ചൂടു വെള്ളത്തില്‍ പത്തു മിനിറ്റു നേരം മുക്കി വയ്ക്കുക.
അതിനുശേഷം വീര്യം കുറഞ്ഞ സോപ്പോ പയറു പൊടിയോ ഉപയോഗിച്ച് ബ്രഷ് കൊണ്ട് ഉരച്ചുകഴുകണം. പിന്നീട് നന്നായി തുടച്ചു വൃത്തിയാക്കുക.
രാത്രി മൈലാഞ്ചി അരച്ച് പുരട്ടുക, എന്നിട്ട് രാവിലെ ചെറു ചൂട് വെള്ളത്തില്‍ കാല് കഴുകുക ചിറ്റമൃതിന്റെ ഇല അരച്ച് രാത്രി പുരട്ടുക വേപ്പിലയും പച്ച മഞ്ഞളും അരച്ച് പുരട്ടുക. പച്ച മഞ്ഞളും കറിവേപ്പിലയും ദിവസവും അരച്ച് ഉപ്പൂറ്റിയില്‍ പുരട്ടി അല്പ സമയത്തിന് ശേഷം കല്ലില്‍ ഉരച്ചു കഴുകുക. ഇതെല്ലാം പാദം വിണ്ടുകീറുന്നത് തടയുന്നതിന് പരീക്ഷിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: