കോഴിക്കോട്: ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമ തിയാണ് കോര്‍പ്പറേഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. അഴിമതി അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയര്‍.
പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി കോര്‍ പ്പറേഷന്‍ ഓഫീസ് പൂര്‍ണ്ണമായും ക്യാമറ നിരീക്ഷണത്തിലാക്കും. മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കമ്പ്യൂട്ടര്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേഷന്‍ ഓഫീസ് അഴിമതിയുടെ നിഴലിലാണെന്ന ആരോപണം അവസാനിപ്പിക്കുന്നതിനായി പരിശ്രമിക്കും. കാര്യങ്ങള്‍ നേടിയെടുക്കാന്‍ കൈക്കൂലി വേണമെന്ന പൊതുനിലപാട് മാറണം. ഇടനിലക്കാരെ ഒഴിവാക്കി അഴിമതി തടയുന്നതിന് ജനങ്ങളും ശ്രദ്ധ പുലര്‍ത്തണം. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും പരാതി ഉയരുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി അനുമതി നേടി യെടുക്കാന്‍ ശ്രമം ഉണ്ടാകാറുണ്ട്. ഇതിനെ ശക്തമായ നടപടി സ്വീകരിക്കും. കെട്ടിടനിര്‍മ്മാണത്തിലെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഇടനിലക്കാര്‍ ഓഫീസിനകത്ത് കേന്ദ്രീകരിക്കുന്നുണ്ട്. ഇത്തരക്കാരെ ഓഫീസിനകത്തുനിന്ന് പുറത്താക്കും. ഇതിനായി ആര്‍ക്കിടെക്റ്റുകളുടെ പ്രത്യേക യോഗം വിളിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് സമര്‍പ്പിക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഒരു വിവേചനവുമില്ലാതെ സമയ ബന്ധിതമായി അനുമതി നല്‍കും.
അരവിന്ദ്‌ഘോഷ് റോഡില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ അവിടെ ഒരു നൈറ്റ് വാച്ച്മാനെ നിയമിക്കും. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുക്കും. വെസ്റ്റ്ഹില്ലിലെ ഖരമാലിന്യ റീ സൈ ക്ലിംഗ് പ്ലാന്റ് ഉടന്‍ പുനഃസ്ഥാപിക്കും. തൊണ്ടയാട് മാലിന്യം പൊതുറോഡില്‍ തള്ളിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്ക് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരും ദിവസങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കും.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സെക്രട്ടറിയും മറ്റു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ഇരിക്കുന്ന കസേരകള്‍ പുനഃക്രമീകരിക്കും. കൗണ്‍സില്‍ ഹാളില്‍ എല്ലാവര്‍ക്കും ഇരിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മുന്‍ മേയര്‍ പുന:ക്രമീകരണം നടത്തിയിരുന്നത്. എന്നാലിത് ശരിയാണെന്ന് തോന്നിയിട്ടില്ല.
തെരുവ്‌നായ ശല്യം തടയുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശത്തിന് അനുസരിച്ചുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമോയെന്ന വിഷയത്തില്‍ ഒന്നും പറയാനാകില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവരും
സംസാരിച്ചു.
















