കോഴിക്കോട്: വിദ്യാര്‍ത്ഥികളെയും അന്യസംസ്ഥാനതൊഴിലാളികളെയും ലക്ഷ്യമിട്ട് നഗരത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി പോലീസും എക്‌സൈസ് സംഘവും ചേര്‍ന്ന് പിടികൂടിയത് ഇരുപത് കിലോയിലധികം കഞ്ചാവാണ്. പോലീസിന്റെയും എക്‌സൈസ് സംഘത്തിന്റെയും കര്‍ശന നിരീക്ഷമാണ് ഇത്രയും അധികം കഞ്ചാവു പിടികൂടാന്‍ കാരണമായത്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ച് എത്രകിലോ കഞ്ചാവും മയക്കുമരുന്നു വസ്തുക്കളും കടത്തിയിട്ടുണ്ടാവുമെന്ന ചോദ്യം ഭയപ്പെടുത്തുന്നതാണ്. സ്വദേശികള്‍ മാത്രമല്ല അന്യസംസ്ഥാനക്കാരായ തൊഴിലാളികളും കഞ്ചാവു വില്പനക്കാരായുണ്ട്.
അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ കോ േളജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന സജീവമായതായി പോലീസിന് വിവരമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മൊത്തവിലക്ക് വാങ്ങി കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതി കളിലാക്കി വില്‍ക്കുകയാണ് ചെയ്യുന്നത്. ആവശ്യ ക്കാരില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയ ശേഷം കഞ്ചാവ് ഒളിപ്പിച്ചുവെച്ച സ്ഥലം പറഞ്ഞുകൊടുത്ത് കച്ചവടം നടത്തുന്ന ചെറുകിട കടച്ചവടക്കാരും നഗരത്തിലുണ്ട്. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം റെയ്ഡുകളും പരിശോധനകളും ശക്തമാക്കുന്നതി ന്റെ ഭാഗമായി ഉപഭോക്താക്കളെ നിരീക്ഷിച്ച് വരികയും അവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലുമാണ് റെയ്ഡ് നടത്തികൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികള്‍ മാത്രമല്ല ചില പെണ്‍കുട്ടികളും കഞ്ചാവിന് അടിമപ്പെട്ടിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവിന് അടിമപ്പെട്ട കുട്ടികളെ കൗണ്‍സിലിംഗ് നടത്തി കഞ്ചാവുപയോഗിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡുകളില്‍ നഗരത്തില്‍ നിന്ന് ഏഴ് കിലോ ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. സ്‌കൂട്ട റിലും ഓട്ടോറിക്ഷയിലുമായി കഞ്ചാവ് കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കാരപ്പറമ്പ് സ്വദേശി സതീഷ്‌കുമാര്‍ (46), വേങ്ങേരി സ്വദേശി ഷംനാസ് എന്നിവരാണ് അറസ്റ്റിലായത്. കാരപ്പറമ്പ് ഭാഗത്ത് വാഹനപരിശോധനക്കിടയിലാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 5.5കിലോ ഗ്രാം കഞ്ചാവുമായി സതീഷ് കുമാര്‍ പിടിയിലായത്. ബൈപ്പാസ് റോഡില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തിയ 1.5കിലോഗ്രാം കഞ്ചാവുമായി ഷംനാസ് പിടിയിലായത്.
















