മാനന്തവാടി : ജില്ലാ ആശുപത്രിയിലെ സിടി സ്കാനിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ രീതിയിലല്ല നിലവിലെ പ്രവര്‍ത്തനം. ഇപ്പോള്‍ ഭാഗികമായി മാത്രമാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 8.30 മുതല്‍ മൂന്നു വരെ മാത്രമാണ് സൗകര്യം. സമയനിയന്ത്രണം കാരണം അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഉള്‍പ്പടെ സ്കാനിംഗിനായി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്.
ജില്ലയുടെ പൊതു ആവശ്യം എന്ന നിലയിലാണ് 2011ല്‍ എം ഐ ഷാനവാസ് എം പി യുടെ ഫണ്ടില്‍ നിന്നും 1.36 കോടി രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് സി ടി സ്കാനിംഗ് മെഷീന് സ്ഥാപിച്ചത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ നടപടിയുണ്ടായില്ല. ഒരു റേഡിയോളജിസ്റ്റിനെ മാത്രമാണ് ഇവിടെ നിയോഗിച്ചത്. സി ടി സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍ എന്നിവ മാത്രമാണ് നിലവില്‍ ചെയ്യുന്നത്. ആദ്യ രണ്ടു വര്‍ഷം ഹോള്‍ ബോഡി സ്കാനിംഗ് നടത്തിയിരുന്നുവെങ്കിലും റേഡിയോളജിസ്റ്റിന് പരിശോധനാ ഫലം കൃത്യമായി നല്കാന് കഴിയാത്തതിനാല്‍ നിര്‍ത്തിവെക്കുകയായിരുന്നു. നിലവില്‍ വയറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് സ്കാനിംഗ് നടത്താന്‍ ഇവിടെ 1500 രൂപയാണ് ഈടാക്കുന്നത്. ഇതേ സ്കാനിംഗിന് സ്വകാര്യ ആശുപത്രികളില്‍ 3500 രൂപയാണ് നിരക്ക്. സ് ടി സ്കാനിംഗില്‍ ഹെഡ് സ്കാനിംഗിന് 900 രൂപയും സൗണ്ട് സ്കാനംഗിന് 300 രൂപയും മാത്രം ഈടാക്കുമ്പോള്‍ സ്വാകാര്യസ്ഥാപനങ്ങളില് ഇത് ഇരട്ടിയിലധികമാണ്. കുറഞ്ഞ ചിലവ് മാത്രം വരുന്ന ടെലി റോഡിയോളജി യൂനിറ്റ് കൂടി സ്ഥാപിക്കുകയാണെങ്കില്‍ റേഡിയോളജിസ്റ്റിന് വീട്ടിലിരുന്ന് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഫലം മനസ്സിലാക്കാന്‍ കഴിയും. നിലവില്‍ എന്‍.ആര്.എച്ച്.എം കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ആറുപേരും പി എസ്സ് സി നിയമിച്ച ഒരാളും ഉള്‍പ്പടെ ഏഴു റേഡിയോഗ്രാഫര്‍മാരാണ് ഇവിടെയുള്ളത്. രണ്ട് റേഡിയോഗ്രാഫര്‍മാരെയും ഒരു റേഡിയോളജിസ്റ്റിനെയും കൂടി നിയമിക്കുകയാണെങ്കില്‍ മുഴുവന്‍ സമയ സി ടി സ്കാനിംഗ് സംവിധാനം ജില്ലാ ആശുപത്രിയിലേര്പ്പെടുത്താന് കഴിയും. ഇതോടെ ആദിവാസികളുള്പ്പടെയുള്ളവര്ക്ക് സൗജന്യമായും സാധാരണക്കാര്‍ക്ക് മിതമായ നിരക്കിലും സ്കാനിംഗ് സൗകര്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: