ബത്തേരി : വയനാട്ടില്‍ നെല്‍കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും അതുവഴി കാലവസ്ഥയെ തിരിച്ചുപിടിക്കുന്നതിനും ജില്ലയിലെ സന്നദ്ധ സംഘടനകള്‍ ബത്തേരി ശ്രേയസില്‍ ഒത്തുചേര്‍ന്നു. വാഴയില്‍ നിന്ന് നെല്ലിലേക്ക് എന്ന ആശയം കര്‍ഷകരിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
നബാര്‍ഡ് എജിഎം എന്‍.എസ്. സജികുമാര്‍ വിഷയാവതരണം നടത്തി. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ടോണി കോഴിമണ്ണില്‍ ആമുഖ പ്രഭാഷണം നടത്തി. വയനാട് അഗ്രികള്‍ച്ചര്‍ ആന്‍ഡ് സ്പൈസസ് പ്രൊഡ്യൂസര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ. നാരയണന് വയനാടിന്റെ തനതു നെല്‍വിത്തുകളായ അടുക്കന്‍, ചോമാല, ഗന്ധകശാല വയനാടന്‍ തൊണ്ടി എന്നിവയുടെ ഉത്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയെ കുറിച്ച് വിശദീകരിച്ചു. വയനാടിന്റെ വികസനത്തില്‍ സന്നദ്ധ സംഘടനകളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ചയും നടന്നു. ശ്രേയസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, വിമന്‍സ് വെല്‍ഫയര്‍ അസോസിയേഷന്, ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി, ഫ്ളെയിം, നീതിവേദി, സീഡ്, ആര്‍ഷഭാരത്, മിറര്‍, ജീവന്ജ്യാതി, മോക്ഷ തുടങ്ങിയ സന്നദ്ധസംഘടനകളുടെ ഡയറക്ടേഴ്സ്, സ്റ്റാഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രേയസ് പ്രൊജക്ട് ഓഫീസര്‍ പി.ബി. ശശികുമാര്‍, ഫ്ളെയിം പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.ഒ. ജോയി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: