1. അപാരത
ഒരു പക്ഷിക്കും ചേക്കേറാന്‍,
ഒരു ശിഖരം പോലും നല്‍കാതെ ;
വലിയൊരു മരം മാത്രമായ്,
വളര്‍ന്നുകൊണ്ടേയിരിക്കുന്നു, എന്റെ സ്വപ്നങ്ങള്‍…
അമ്പരപ്പിന്റെ ഒരാകാശവിതാനം മാത്രം,
എനിക്ക് സമ്മാനിച്ചുകൊണ്ട്!
2. അപഥം
‘അരുതായ്മകളില്‍ ഇരുട്ടുവീഴ്ത്തുന്ന,
ഇല്ലായ്മകളുടെ സഞ്ചാര ദൂരം’
പ്രതികരിക്കാൻ ഇവിടെ എഴുതുക: