കോഴിക്കോട്: ജില്ലയിലെ സ്‌കൂളുകളിലും അംഗന്‍ വാടികളിലും അപകടാവസ്ഥയിലുള്ള ചുറ്റുമതിലുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍-എയിഡഡ്-അണ്‍എയിഡഡ് സ്‌കൂളുകളും നിര്‍ബന്ധമായും ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതുവരെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാലയളവില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമാണോ എന്ന കാര്യം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അപകടങ്ങളുണ്ടായാല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉത്തരവാദികളായിരിക്കും.
















