ന്യൂദല്‍ഹി: ഇറക്കുമതി ചെയ്ത 13,000 മെട്രിക് ടണ്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ രാജ്യത്തെത്തി. ഇതില്‍ 11,000 മെട്രിക് ടണ്‍ തുവരപ്പരിപ്പും 2000 മെട്രിക് ടണ്‍ ഉഴുന്നുപരിപ്പുമാണ്. 6000 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ഹേം പാണ്ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവശ്യവസ്തുക്കളുടെ വിലനിലവാരം വിശകലനം ചെയ്യാനുള്ള മന്ത്രിതല സമിതി യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. രാജ്യത്ത് ഭക്ഷ്യ സാധനങ്ങളുടെ വിലക്കുറവിന് വഴി തുറക്കുന്നതാണ് നടപടികള്‍.
മൊത്തം 38500 മെട്രിക് ടണ്‍ പയറുവര്‍ഗ്ഗങ്ങളാണ് ഭാരതം ഇറക്കുമതി ചെയ്യുക. ഗവണ്മെന്റ് ഏജന്‍സികള്‍ 51000 മെട്രിക് ടണ്‍ ഖാരിഫ് പയറുവര്‍ഗ്ഗങ്ങളും 60000 മെട്രിക് ടണ്‍ റാബി പയറുവര്‍ഗ്ഗങ്ങളും സംഭരിച്ചിട്ടുണ്ട്.
കിലോഗ്രാം ഒന്നിന് 120 രൂപയില്‍ കവിയാത്തവിധം കരുതല്‍ ശേഖരത്തില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങള്‍ വില്ക്കാന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണി ഇടപെടലിന്റെ ഭാഗമായി നാഫെഡ്, എസ്എഫ്എസി എന്നിവ 15,635 ടണ്‍ സവാള സംഭരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: