കൊച്ചി: മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി കേരള കോണ്‍ഗ്രസ് ചെയര്മാന് പി. സി. തോമസ്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളോടൊപ്പം കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ചപ്പോഴാണ് ഉറപ്പ് ലഭിച്ചത്.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം മൂല്യാധിഷ്ടിത റബ്ബര്‍ ഉത്പ്പന്നങ്ങള്‍ വ്യാപകമായി നിര്‍മ്മിക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും പദ്ധതികള്‍ ആരംഭിക്കും. ഇതിനായി ആഗസ്ത് മാസത്തില്‍ മന്ത്രി കേരളത്തിലെത്തും. റബ്ബര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ ചിലത് നിര്‍ത്തലാക്കുന്നതായി പരാതിപ്പെട്ടപ്പോള്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: