Categories: Business

പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം വിപണിയില്‍

Published by

കൊച്ചി: പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. സ്പ്രിങ് പൂക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തവയാണ് പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശ്രേണി. വില 25,000 രൂപ മുതല്‍.

പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ് ലബോറട്ടറീസിനെ നിയമിച്ചിട്ടുണ്ട്.

ഭാരതത്തിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ് കാര്‍ഡ് ലഭ്യമാണ്. ഗുണമേന്മ ഹാള്‍മാര്‍ക്ക് ആയ പിടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്തിട്ടുണ്ട്. ഇത് ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by