ലോകോത്തരമാണ് ഗോള്‍കീപ്പിങ് മുതല്‍ മുന്നേറ്റനിരവരെ. മധ്യനിരയില്‍ കളിമെനയാനും ആക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ കഴിവുള്ളവരാണ് ടീം അംഗങ്ങള്‍. പ്രമുഖതാരങ്ങളായ കരിം ബെന്‍സേമ, മാത്യു വാല്‍ബുനെ, ഫ്രാങ്ക് റിബറി, പരിക്കിന്റെ പിടിയിലായ റാഫേല്‍ വരാനെ, ജെര്‍മി മത്തേയൂ എന്നിവരില്ലാതെയാണ് ഫ്രഞ്ച് പട പോരിനിറങ്ങുന്നത്. ലോകത്തെ മികച്ച നാല് ലീഗുകളില്‍ കളിക്കുന്ന സൂപ്പര്‍താരങ്ങളാണ് അവരുടെ കരുത്ത്.
മധ്യനിരയില്‍ മൈതാനം മേയാന്‍ പോള്‍ പോഗ്ബ എന്ന ജുവന്റസ് കൗമാരതാരം. ഒപ്പം ബ്ലെയ്‌സ് മാറ്റിയുഡി, മൗസ സിസോക്കോ, യോഹാന്‍ കബായ, എന്‍ഗോളോ കാന്റെ, മോര്‍ഗന്‍ ഷെന്‍ഡ്രലിന്‍, ദിമിത്ര പയറ്റ് എന്നിവരും. അതിശക്തമായ മുന്നേറ്റനിരയാണ് അവര്‍ക്കുള്ളത്. അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രിസ്മാന്‍, ആഴ്‌സണലിന്റെ ഒളിവര്‍ ഗിറൗഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണി മാര്‍ഷ്യല്‍, ബയേണ്‍ മ്യൂണിച്ചിന്റെ കിങ്‌സ്‌ലി കോള്‍മാന്‍, മെക്‌സിക്കോ ലീഗില്‍ കളിക്കുന്ന ആന്ദ്രെ പിയറി ഗിഗ്‌നാക് എന്നിവരാണ് ടീമിലെ സ്‌ട്രൈക്കര്‍മാര്‍. ആദ്യ ഇലവനില്‍ ഇടംപിടിക്കുക അന്റോണിയോ ഗ്രിസ്മാനും ഒളിവര്‍ ഗിറൗഡുമായിരിക്കും.
പ്രതിരോധവും അതിശക്തം. ജുവന്റസിന്റെ പ്രതിരോധഭടന്‍ പാട്രിക് എവ്‌റക്കൊപ്പം ആഴ്‌സണലിന്റെ ലോറന്റ് കോസില്‍നി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബകാരി സഗ്‌ന, എല്‍ക്വീം മംഗള, സെവിയയുടെ ആദില്‍ റാമി, റോമയുടെ ലൂക്കാസ് ഡിഗ്‌നെ, ലിയോണിന്റെ ക്രിസ്റ്റഫ് ജാല്ലറ്റ്, സാമുവല്‍ ഉമിടിറ്റി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
ഗോള്‍വലയത്തിന് മുന്നില്‍ ക്യാപ്റ്റനും 75 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ഹ്യൂഗോ ലോറിസ് കാവല്‍ നില്‍ക്കും. പകരക്കാരായി സ്റ്റീവ് മഡാന്‍ഡയും ബെനോയിറ്റ് കോസ്റ്റിലും. ്രഫാന്‍സിന് അവസാനമായി ലോകകപ്പും യൂറോകപ്പും നേടിക്കൊടുത്ത കോച്ച് ദിദിയര്‍ ദഷാംപ്‌സാണ് ഇത്തവണയും ടീമിനെ ഒരുക്കിയിരിക്കുന്നത്. ആതിഥേയരായതിനാല്‍ യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നിട്ടില്ലാത്ത ഫ്രാന്‍സ് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് യൂറോക്ക് ഒരുങ്ങിയിട്ടുള്ളത്.
ആതിഥേയരായ ഫ്രാന്‍സിനൊപ്പം ഗ്രൂപ്പ് എയില്‍ ഇടംപിടിച്ച റുമേനിയ്‌ക്ക് ലക്ഷ്യം ഒന്നേയുള്ളു; 1998ല്‍ ഇതേ രാജ്യത്ത് അരങ്ങേറിയ ലോകകപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യ നടത്തിയ കുതിപ്പിന് സമാനമായൊരു പ്രകടനം പുറത്തെടുക്കുകയെന്നത്.
അട്ടിമറിക്ക് കെല്‍പുള്ളവരാണ് റുമേനിയന്‍ ടീമിങ്കെിലും പ്രതിരോധമാണ് അവരുടെ കരുത്ത്. എന്നാല്‍ സൂപ്പര്‍ താരങ്ങളൊന്നും അവരുടെ നിരയിലില്ല. യോഗ്യതാ റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ യൂറോ 2016ലേക്ക് യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടില്‍ കളിച്ച 10 കളികളില്‍ അഞ്ച് വിജയം അഞ്ച് സമനിലയും നേടി. ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയായിരുന്നു അവര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 11 ഗോളുകള്‍ അടിച്ച അവര്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം.
നാപ്പോളിയുടെ പ്രതിരോധനിര താരമായ വഌഡ് ചിരിച്ചെസ് നായകനാകുന്ന ടീമില്‍ ദ്രാഗോസ് ഗ്രീഗോര്‍, അലക്‌സന്‍ഡ്രു മാറ്റല്‍, സ്‌റ്റെലിയാനോ ഫിലിപ്പെ, 111 മത്സരങ്ങളിലെ അനുഭവസമ്പത്തുള്ള റസ്‌വാന്‍ രാത്ത് എന്നിവര്‍ പ്രതിരോധത്തിലെ പ്രമുഖര്‍.
ബാറിനു കീഴില്‍ ക്രിപിയാന്‍ ടറ്റാറസാനുവും കോസ്റ്റല്‍ പാന്റിലിമോനും ചേരുമ്പോള്‍ കോട്ട ഭദ്രം. അവസാനം കളിച്ച 11 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് റുമാനിയ പരാജയപ്പെട്ടിട്ടുള്ളത്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ബാക്കിയെല്ലാം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
മധ്യനിരയില്‍ ഗബ്രിയേല്‍ തോര്‍ജെ, അലക്‌സാന്‍ഡ്രു ചിപ്പ്‌സ്യു, അഡ്രിയാന്‍ പോപ്പെ, മിഹായ് പിന്റിലെ, ഒവിഡ്യു ഹോബന്‍ എന്നിവരും മുന്നേറ്റനിരയില്‍ ബോഗ്ദാന്‍ സ്റ്റാന്‍ക്യു, ക്ലോഡിയോ കെസ്‌റു, ഫ്‌ളോറിന്‍ അന്‍ഡോനെ, ഡെനിക് അലിബെക്ക് എന്നിവരും ഉള്‍പ്പെടുമ്പോള്‍ ടീം തികച്ചും സന്തുലിതം. ഉദ്ഘാടന മത്സരത്തില്‍ തന്നെ വിജയിച്ച് തുടക്കം കുറിക്കാന്‍ റുമാനിയയും നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെ ഫ്രാന്‍സും ബൂട്ടുകെട്ടുമ്പോള്‍ തീപാറും പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: