കൊച്ചി: കോഴിക്കോട് ആസ്ഥാനമായ കോയെന്‍കോ ഗ്രൂപ്പ് ദ്രുതവില്പ്പനയുള്ള കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ (എഫ്എംസിജി) നിര്‍മ്മാണ രംഗത്തേക്കും ചുവടുവെയ്ക്കുന്നു. ബയോ വെജ്, എക്സ്ട്രാവൈറ്റ്, എക്സ്ട്രാബ്രൈറ്റ് എന്നിവ പ്രീമിയം സ്നോവി വൈറ്റ് വിഭാഗത്തില്‍ പെടുന്ന വാഷിങ് സോപ്പാണ്. ഭാരതത്തില്‍ ഇത് അവതരിപ്പിക്കുന്ന ആദ്യത്തെ കമ്പനിയാണ് കോയെന്കോയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.
മാസ്റ്റര്‍വാഷ്, കാഞ്ചനമാല, പ്ലാറ്റിനോ എക്സ്എല്‍ തുടങ്ങിയവ ബാര്‍ സോപ്പ് വിഭാഗത്തില്‍ പെടുന്നു. മെഡി ഗ്ലോ, ഡോ. ബ്രൈറ്റ്, പ്രൊഫ. വാഷ്, സണ്‍മെയ്ഡ് എന്നിവ പൂര്‍ണമായും സസ്യഘടകങ്ങളുപയോഗിച്ചു നിര്‍മ്മിച്ചവയാണ്. സ്വന്തമായി നിര്‍മ്മിച്ച വെളിച്ചെണ്ണയാണ് ഇതിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്.
കമ്പനി പുറത്തിറക്കുന്ന സുഗന്ധമുള്ള ബാത്ത് സോപ്പാണ്, ലാമിയോ. ലാവെന്‍ഡര്‍, ആല്‍മണ്ട്, റോസാപ്പൂ സൗരഭ്യങ്ങളില്‍ ഇതു ലഭ്യമാണ്. ലിമിക്സ് ഡിഷ് വാഷ് ബാറിന്റെ അഡ്വാന്‍സ്ഡ് ക്ലീനിംഗ് ഫോര്‍മുല എല്ലാ അടുക്കളകള്‍ക്കും അനുയോജ്യമാമണെന്ന് പറയുന്നു. ഇവ നടിയും നര്‍ത്തകിയുമായ ആശാ ശരത് പത്തിനു കൊച്ചിയില്‍ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: