കൊച്ചി: എന്‍ട്രി ലെവല്‍ കാര്‍ വിഭാഗത്തെ പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യത്തോടെ ഡാറ്റ്സണ്‍ ഇന്ത്യയിലെ ആദ്യ അര്‍ബന്‍ ക്രോസ് ഹച്ച്ബാക്ക്- റെഡിഗോ പുറത്തിറക്കി. കൊച്ചിയിലെ എക്സ് ഷോറൂം വില 2.43 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
എന്‍ട്രിലെവല്‍ കാറുകളെപ്പറ്റി ഭാരതീയര്‍ക്കുള്ള പരമ്പരാഗത സങ്കല്പങ്ങളെയും പ്രതീക്ഷകളെയും പൊളിച്ചെഴുതുന്നതാണ് നൂതനവും വിലക്കുറവുള്ളതുമായ റെഡിഗോ എന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത അവകാശപ്പെട്ടു.
കുറഞ്ഞ ബ്രേക്കിങ് ഡിസ്റ്റന്‍സ്, നല്ല റോഡ് കാഴ്ച, ഉറപ്പേറിയ ബോഡി, ഗട്ടറുകളുടെ ആഘാതം വലിച്ചെടുക്കുന്ന സ്റ്റിയറിങ്, ഡ്രൈവര്‍ എയര്‍ബാഗ് എന്നിവ പ്രത്യേകതകളാണ്. ലിറ്ററിന് 25.17 കി.മീ മൈലേജ്. കാറിന് പൂജ്യത്തില്‍നിന്ന് 100 കിമീ വേഗതയിലേക്ക് കുതിക്കാന്‍ 15.9 സെക്കന്‍ഡ് മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: