ലണ്ടന്‍: ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും വലിയ ഏകദിന ബാറ്റിങ് കൂട്ടുകെട്ടിന് ഇനി അവകാശികള്‍ മൈക്കിള്‍ ലുംബ്-റിക്കി വെസല്‍സ് സഖ്യം. റോയല്‍ ലണ്ടന്‍സ് കപ്പില്‍ നോര്‍ത്താംപ്ടണ്‍ ഷെയറിനെതിരെ നോട്ടിങ് ഹാം ഷെയറിനായി ഓപ്പണിങ് വിക്കറ്റില്‍ ഇവര്‍ 39.2 ഓവറില്‍ 342 റണ്‍സ് അടിച്ചുകൂട്ടി.
1999 ലോകകപ്പില്‍ സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ് സംഖ്യം ശ്രീലങ്കയ്ക്കെതിരെ നേടിയ 318 റണ്‍സ് പഴങ്കഥ. മത്സരത്തില്‍ നോട്ടിങ്ഹാമിന് 20 റണ്‍സ് ജയം. 50 ഓവറില്‍ എട്ട് വിക്കറ്റിന് 445 റണ്‍സെടുത്ത നോട്ടങ്ങിനെതിരെ നോര്‍ത്താംപ്ടണ്‍ 425 റണ്‍സിന് പുറത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: