കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കരയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും അമ്മമാരെയും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന് കുട്ടി മാസ്റ്റര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റ കെ.വി.ശരത്. മനോഹരന് കപ്പണക്കാല്‍, രാഹുല്‍, ഉഷ, ആര്‍എസ്എസ് പടിഞ്ഞാറേക്കര മണ്ഡല് കാര്യവാഹ് കെ.കെ.മധു, രാജീവന് എന്നിവരെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ പരിക്കേറ്റത്. കെ.വി.ശരത്തിന്റെ വീട്ടിലെത്തിയ ഗോപാലന് കുട്ടി മാസ്റ്റര്‍ പരിക്കേറ്റ അമ്മമാരെയും മറ്റുള്ളവരെയും സമാശ്വസിപ്പിച്ചു. ഇനി ഇത്തരം അക്രമങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് അധികാരികളെ സന്ദര്‍ശിച്ച് വേണ്ട നടപടികളുണ്ടാക്കാമെന്നും അദ്ദേഹം ഉറപ്പ് പ്രവര്‍ത്തകര്‍ക്ക് നല്കി. മാന്യമായി ജീവിക്കുന്നവരാണ് ഞങ്ങളെന്നും യാതൊരു അക്രമത്തിനും പോകാറില്ലെന്നും അമ്മമാര്‍ പറഞ്ഞു. അക്രമം നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അമ്മമാര്‍ ആവശ്യപ്പെട്ടു. അക്രമം ശരിയായ സംവിധാനമല്ല. അക്രമത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ്യം കണ്ടെത്തുകയാണ് പോലീസ് ചെയ്യേണ്ടതെന്ന് ഗോപാലന് കുട്ടി മാസ്റ്റര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമങ്ങള്‍ ശാന്തമായിതുടങ്ങിയപ്പോഴാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി സിപിഎം വീണ്ടും അക്രമം തുടങ്ങിയിരിക്കുന്നത്. നേരത്തെ യാതൊരു വിധ രാഷ്ട്രീയ അക്രമങ്ങളും ഇല്ലതിരുന്ന പ്രദേശമാണ് പടിഞ്ഞാറേക്കര. ഇവിടെ പുറത്തുനിന്നുമെത്തിയ സിപിഎം സംഘം അക്രമം നടത്തുകയായിരുന്നെന്നും അക്രമം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കുമെന്നാണ് വിശാസമെന്നും, സമാധാനമാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്നും ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പോലീസ് നിയമം സംരക്ഷിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സ്ഥിതിയുണ്ടാകും. അതിന് ഇടതുപക്ഷ സര്‍ക്കാര്‍ ഇടയാക്കരുത്. കേരളത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ കേന്ദ്രസമിതിയെ കൊണ്ട് അന്വേഷിപ്പിക്കാനാവശ്യപ്പെടും. കേന്ദ്രസഹായത്തോടെയാണ് കേരളത്തില്‍ ഭരണം നടക്കുന്നത്. ബിജെപി സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ഇതൊന്നും മനസിലാക്കാതെ അക്രമം തുടരാനാണ് സിപിഎമ്മിന്റെ പരിപാടിയെങ്കില്‍ കേന്ദ്രസഹായം നിര്‍ത്തിവെക്കാന്‍ ബിജെപി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തെ ചെറുക്കാന്‍ നിയമത്തിന്റെ വഴിയിലൂടെയുള്ള ജനശക്തിയുടെ നിര തീര്‍ക്കാനാണ് ആര്‍എസ്എസ് തീരുമാനമെന്നും ഗോപാലന് കുട്ടിമാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, ജില്ലാ പ്രചാരക് എ.കെ.ഷൈജു, സഹകാര്യവാഹ് കെ.ശ്രീജിത്ത്, ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന്, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് എന്‍.മധു, ജില്ലാ ശാരീരിക് പ്രമുഖ് കെ.സനല്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ആര്‍എസ്എസ് താലൂക് കാര്യവാഹ് ബാബു പുല്ലൂര്‍, മണ്ഡല് കാര്യവാഹ് പി.സുരേഷ്, ശാഖാ കാര്യവാഹ് കെ.കെ.മധു, കെ.വി.ഗോവിന്ദന് എന്നിവര്‍ പ്രാന്തകാര്യവാഹിനെ അനുഗമിച്ചു.
സിപിഎം അക്രമം നടന്ന പടിഞ്ഞാറേക്കരയിലെത്തിയ പ്രാന്തകാര്യവാഹ് പി.ഗോപാലന് കുട്ടി മാസ്റ്റര്‍ അക്രമത്തിനിരയായ അമ്മമാരോട് സംസാരിക്കുന്നു
സിപിഎം അക്രമത്തില്‍ പരിക്കേറ്റ മനോഹരന് കപ്പണക്കാലിന്റെ വീട്ടിലെത്തിയ ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന് കുട്ടിമാസ്റ്റര്‍ എന്നിവര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു
അക്രമത്തില്‍ പരിക്കേറ്റ പടിഞ്ഞാറേക്കരയിലെ ഉഷ, മകന് രാഹുല്‍ എന്നിവരുടെ വീട് ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന് കുട്ടിമാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍
അക്രമത്തിനിരയായ ആര്‍എസ്എസ് ശാഖാ കാര്യവാഹ് കെ.കെ.മധുവിനോട് പ്രാന്തകാര്യവാഹ് സംഭവങ്ങള്‍ ചോദിച്ചറിയുന്നു
പടിഞ്ഞാറേക്കരയില്‍ കാവലുള്ള പോലീസുകാരോട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സുരക്ഷാകാര്യങ്ങള്‍ ചോദിച്ചറിയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: