കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ പ്രൊജക്ടായ ഓക്സിജന്‍ സിറ്റി തൃശൂര്‍ മണ്ണുത്തിയില്‍ ആരംഭിക്കുമെന്ന് ചെയര്‍മാനും മാനേജിങ്ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാഷണല്‍ ഹൈവേയില്‍ 62 ഏക്കര്‍ വിസ്തൃതിയിലാണിത് നിര്‍മ്മിക്കുക. ലോകോത്തര നിലവാരത്തിലുള്ള വില്ലകള്‍, ഫഌറ്റുകള്‍, ഐടി പാര്‍ക്ക് എന്നിവയുണ്ടാകും.
റോപ്പ്വേ, സ്നോ സിറ്റി, ബേര്‍ഡ് സാങ്ച്വറി, മറൈന്‍ അക്വേറിയം, വാക്സ് മ്യൂസിയം, ത്രില്ലിങ് റൈഡ്സ്, അമ്യൂസ്മെന്റ് പാര്‍ക്ക്, മള്‍ട്ടിപ്ലക്സ് ഷോപ്പിങ് മാള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍, ബാങ്ക്, കണ്വെന്ഷന് സെന്റര്‍, ഫുഡ് കോര്‍ട്ട്, ഹെലിപാഡ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കും. പരിസ്ഥിതിയെ സംരക്ഷിച്ചുള്ള രൂപകല്‍പ്പനയാണ് ഓക്സിജന്‍ സിറ്റിയുടേതെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിയിലെ 10-ാം നമ്പര്‍ വസതി ഫുട്ബോള്‍ ഇതിഹാസവും ഗോള്‍ഡ് പാര്‍ട്ണറുമായ മറഡോണയുടെതായിരിക്കും. ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ഇന്റര്‍നാഷണല്‍ കോച്ചിങ് സൗകര്യമുള്ള സ്പോര്‍ട്സ് സെന്ററും സജ്ജമാക്കും. ബിസിനസ് അവസരങ്ങളും 29000ത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഓക്സിജന്‍ സിറ്റിയുടെ ഉദ്ഘാടനം ആഗസ്റ്റിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അഡ്വര്‍ടൈസിങ്ങ് ഹെഡ് ജെ.എസ്. ഷാജി, അസി. അഡ്വര്‍ടൈസിങ് മാനേജര്‍ എം.പി. സുധീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: