വെറോണ: ജയത്തോടെ ഇറ്റലി യൂറോ കപ്പിന്. അവസാന സൗഹൃദ മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ മടക്കമില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് ഒരുക്കങ്ങളിലെ സംതൃപ്തിയോടെ ഇറ്റലിയുടെ പ്രയാണം. പെനല്‍റ്റിയിലൂടെ അന്റോണിയോ കന്ഡ്രെവയും ഡാനിയല്‍ ഡി റോസിയും അസൂറികള്‍ക്കായി ലക്ഷ്യം കണ്ടു.
ഹെറ്റ്മജ് ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ചാണ് കന്ഡ്രെവ ടീമിന് ലീഡ് സമ്മാനിച്ചത്. 27ാം മിനിറ്റില്‍ സ്കോറിങ്. ആദ്യ പകുതി ഒരു ഗോള്‍ ലീഡില്‍ പിരിഞ്ഞ അസൂറികള്‍ക്ക് 71ാം മിനിറ്റില്‍ ഡി റോസി രണ്ടാം ഗോള്‍ സമ്മാനിച്ചു. ഗോളിനു പിന്നില്‍ കന്ഡ്രെവയുടെ അധ്വാനം. വലതു ഭാഗത്തു നിന്ന് കന്ഡ്രെവ ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു റോസി.
യൂറോയില്‍ ഗ്രൂപ്പ് ഇയില്‍ സ്വീഡന്, അയര്‍ലന്‍ഡ് റിപ്പബ്ലിക്ക്, ബെല്‍ജിയം ടീമുകള്‍ക്കൊപ്പമാണ് ഇറ്റലി.
മറ്റൊരു സൗഹൃദ മത്സരത്തില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഗ്രീസ് 2-1ന് ഓസ്ട്രേലിയയെ കീഴടക്കി. ഗ്രീസിനായി പെട്രോസ് മന്ഡോളസ്, ജിയാനിസ് മനിയറ്റിസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ട്രെന്റ് സാനിസ്ബറി ഓസ്ട്രേലിയയുടെ ആശ്വാസം. ഐസ്ലന്ഡ് മടക്കമില്ലാത്ത നാലു ഗോളിന് ലിച്ച്റ്റെന്സ്റ്റെനെ തകര്‍ത്തു. സിഗ്പോഴ്സണ്, സീവാഴ്സണ്, ഫിന്‍ബൊഗാസണ്‍, ഗ്യുജോണ്സെന് എന്നിവര്‍ സ്കോറര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: