മഴക്കാലത്ത് മുടി സംരക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മഴയത്ത് പുറത്തുപോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ കുട ചൂടിയാലും ചിലപ്പോഴൊക്കെ മുടി നനയുന്ന അവസ്ഥയുണ്ടാകാം. മുടി ഉണങ്ങിക്കിട്ടാനും ബുദ്ധിമുട്ടാണ്. ഈ സാഹചര്യങ്ങളില്‍ കുറച്ചൊന്ന് ശ്രദ്ധവച്ചാല്‍ മുടി ബുദ്ധിമുട്ടുകൂടാതെ സംരക്ഷിക്കാം.
എപ്പോഴും നനവുള്ളതിനാല്‍ മുടിയില്‍ എണ്ണമയം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ അമിതമായി ഷാംപു ഉപയോഗിക്കാനുള്ള പ്രവണതയുണ്ടാകും. നിത്യേന ഷാംപു ഉപയോഗിക്കുന്നതിലൂടെ മുടി വരണ്ടു കീറുന്നതിന് കാരണമാകും. അതിനാല്‍ താളി ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
കെരാട്ടിന്‍ അടങ്ങിയ ഷാംപു ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിലൂടെ മുടിക്ക് തിളക്കവും വൃത്തിയും ലഭിക്കും. മുടിയിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും ഇവ നല്ലതാണ്. ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല.
മുടിയില്‍ ഹൈഡ്രേറ്റിങ് മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഹൈഡ്രേറ്റിങ് മാസ്ക് മുടിയില്‍ തേച്ചതിന് ശേഷം കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. മുടിക്ക് ഈര്‍പ്പം നല്‍കുന്നതിന് വേണ്ടിയാണ് ഇത്. ചുരുണ്ട മുടിയുള്ളവര്‍ ആന്റി ഫ്രിസ് മാസ്ക് ഉപയോഗിക്കുക.
മറ്റൊരു പ്രധാനകാര്യം മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുക എന്നതാണ്. മുടി ഉണങ്ങിക്കിട്ടാനും മഴക്കാലത്ത് പ്രയാസമാണ്. ഫാനിന്റെ കാറ്റിലോ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചോ മുടി ഉണക്കാവുന്നതാണ്.
മുടി ഷാംപു ചെയ്യുന്നതിന് മുമ്പ് അര്‍ഗന്‍ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണ കഴുകി കളയുക. മുടിക്ക് തിളക്കം നല്കാന് അര്‍ഗന്‍ ഓയിലിന് സാധിക്കും. മുടിയുടെ നനവ് സ്വാഭാവികമായി മാറുന്നതുവരെ അഴിച്ചിടുന്നതാണ് നല്ലത്. പ്രൊട്ടക്ടീവ് സിറം പുറത്തുപോകുന്നതിന് മുമ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
മുടിയ്ക്ക് പറ്റിയ ചീപ്പുവേണം തിരഞ്ഞെടുക്കാന്‍. പല്ലുകള്‍ക്ക് അകലം കൂടിയ ചീപ്പാണ് ഏറ്റവും നല്ലത്. ഇത് മുടി പൊട്ടിപ്പോവുന്നത് തടയാന്‍ സഹായിക്കും.
നനഞ്ഞ മുടി ചീകുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മുടിയുടെ അടിഭാഗം നന്നായി ചീകിയ ശേഷം മാത്രം മുകള്‍ ഭാഗം ചീകുക. മുടി അയച്ചുവേണം കെട്ടിവയ്ക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: