അങ്ങാടിപ്പുറം: ഒരാഴ്ചക്കിടെ രണ്ടാം തവണയും അങ്ങാടിപ്പുറത്തെ നേഴ്സറിയില്‍ മോഷണം നടക്കുന്നത്. വിലയേറിയ അലങ്കാര പ്രാവുകളും, അംഗകോഴികളും, മുയലുകള്‍, ഗിരിപന്നി, ഫാന്‍സി കോഴികള്‍ തുടങ്ങിവയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷ്ടിക്കപ്പെട്ടത്. കാലിയായി കിടക്കുന്ന കൂടുകളാണ് പുലര്‍ച്ചെ നേഴ്സറിയിലെത്തിയ ജീവനക്കാരര് കണ്ടത്. ഇത്രയധികം ജീവികളെ കടത്തി കൊണ്ടു പോകാന്‍ ഒരാള്‍ക്ക് കഴിയില്ലെന്നും, ഒന്നില്‍ കൂടുതല്‍ മോഷ്ടാക്കള്‍ ഉണ്ടായേക്കാമെന്നും കടയുടമ പറഞ്ഞു. കൂടാതെ ഏകദേശം 15000 രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പിറകുവശത്തെ സുരക്ഷാ വലയം തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്ന ആയുധം നേഴ്സറിയുടെ സമീപത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പ് ഇതേ നഴ്സറിയില്‍ നിന്നും പെരിന്തല്‍മണ്ണ അക്വാഫിഷ് നേഴ്സറിയില്‍ നിന്നുമായി 40,000 രൂപയോളം വിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയിരുന്നു. അങ്ങാടിപ്പുറം ഓരാടംപാലത്തിനടുത്തുള്ള നേഴ്സറിയില്‍ ഇതിനു മുന്‍പും മോഷണം നടന്നിട്ടുണ്ട്. പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: