പേരാമ്പ്ര: നാടും നഗരവും പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ നട്ട് നാടിനെ ഹരിതാഭമാക്കുമ്പോള്‍ പേരാമ്പ്രടൗണില്‍ നൂറ്റാണ്ടുകളായി തണല്‍ നല്‍കിയ വന്‍ മരം മുറിച്ചു മാറ്റി.
പേരാമ്പ്ര പൈതോത് റോഡിലാണ് ഈ കാഴ്ച താനിക്കണ്ടി -വിളയാട്ടുകണ്ടിമുക്ക് വളയംകണ്ടം ഭാഗത്തേക്ക് വാഹനം കാത്തിരിക്കുന്നവര്‍ക്ക് ഒരനുഗ്രഹമായി നിന്നിരുന്ന മരത്തിനാണ് കോടാലി വീണത്. പഴയ കമ്മ്യൂണിറ്റി ഹാളിനോട് തൊട്ടുപുതിയതായി നിര്‍മ്മിക്കുന്ന ഷോപ്പിങ്ങ് കോംപ്ലക്‌സിലെ കടകള്‍ക്ക് ഭീഷണിയാണെന്ന ന്യായം പറഞ്ഞാണ് ഈ മരം വെട്ടി മാറ്റിയത്. ടൗണ്‍ വികസനമെന്ന പേര് റോഡരികിലെ മരങ്ങള്‍ വെട്ടി മാറ്റുന്നത് ഇവിടെ പതിവു കാഴ്ചയാണ് -പഴയ എ.യുപി സ്‌കൂള്‍ പരിസരത്തെ ഷോപ്പിങ്ങ് കോംപ്ലകിന് മുന്നിലുണ്ടായിരുന്നു. ഒരു അരയാല്‍ മരത്തിന്റെയും പുളി മരത്തിന്റെയും കൊമ്പുകള്‍ മുറിച്ചു മാറ്റിയിരുന്നു.ടൗണിലെ അവസാനത്തെ തണല്‍ മരവും ഇതോടെ നാട്ടുകാര്‍ക്ക് നഷ്ടമായി
















