കോഴിക്കോട്: കറുത്ത മാലിന്യം നിറഞ്ഞ വെള്ളം കെട്ടി നില്‍ക്കുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ 18-ാം വാര്‍ഡിലെ മായനാട് താഴെ വയല്‍ ഭാഗത്താണ് ദുര്‍ഗന്ധം വമിക്കുന്ന കറുത്ത മാലിന്യം നിറഞ്ഞതുമായ വെള്ളം കെട്ടി നില്‍ക്കുന്നത്. സമീപ പ്രദേശത്തെ കിണരുകളിലെ വെള്ളവും മലിനമാകുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. വയലില്‍ പൊടുന്നനെ മാലിന്യം കുന്നുകൂടിയതു സംബന്ധിച്ച അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
താഴെവയല്‍ ഭാഗത്തെ മാലിന്യം നീക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മായനാട് ഏരിയാ കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. അനില്‍ ടി.ടി അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ എം.സി, ശ്രീകാന്ത്, രാജേഷ് പാറപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
















