കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണവും മാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യം വെച്ച് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത തലമുടി മാലിന്യങ്ങള്‍ കൊണ്ടുള്ള ജില്ലി എന്ന പുത്തന്‍ സാങ്കേതിക വിദ്യ കോണ്‍ക്രീറ്റ് ജോലികള്ക്കുപയോഗിച്ച് വിജയം കണ്ടു.
ജില്ലിക്കുപകരം തലമുടി, ചിരട്ട എന്നിവ ചേര്‍ത്തുണ്ടാക്കിയ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ സാധാരണ കോണ്‍ക്രീറ്റിന് തുല്യമായ ബലം കണ്ടെത്താനായി. സദ്ഗുരു സ്വാമി നിത്യാന്ദ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാനവര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ അമല്‍ ജോസ്, സാബിദ്, സൗമ്യ, അശ്വതി, അമല്‍ജിത്ത്, നിഖില്‍രാജ്, ശ്രീന, ഷഹര്‍ബാന, ആതിര എന്നീ വിദ്യാര്‍ത്ഥികളാണ് പുതിയ കണ്ടുപിടുത്തവുമായി ശ്രദ്ധേയരായത്. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ കുറഞ്ഞ ചിലവില്‍ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: