കൊണ്ടോട്ടി: നെടിയിരുപ്പിലെ ഒരു വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നിരവധി ആളുകള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടും ആരോഗ്യവകുപ്പ് ഇടപെടുന്നില്ലെന്ന് പരാതി. കൂടുതല്‍ ആളുകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കൃത്യമായൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് ശാസ്ത്രീയമായി സര്‍വ്വെ നടത്തി കൃത്യമായ കണക്കുകള്‍ പുറത്തുവിടണം. വീണ്ടും രോഗങ്ങള്‍ പടരുന്നതിന്റെ കാരണങ്ങള്‍ എത്രയും വേഗം കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. യോഗത്തില്‍ കെ.പി.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. എം.ഹൈദര്‍, സി.ഹരിദാസന്, കോട്ട റഷീദ്, പി.സെയ്തലവി, സി.ഗോപി, മുണ്ടോടന്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: